'അവന്‍ ക്രിസ്റ്റ്യാനോയെ പോലെ'; ഫ്രഞ്ച് താരത്തെ പുകഴ്ത്തി ആന്‍സലോട്ടി

സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡിന്റെ ഫ്രഞ്ച് ഫോര്‍വേഡ് കരീം ബെന്‍സേമ, പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് തുല്യനാണ് കോച്ച് കാര്‍ലോ ആന്‍സലോട്ടി. ബെന്‍സേമയുടെ ഗോള്‍ സ്‌കോറിംഗ് വൈഭവം അപാരമാണെന്നും ആന്‍സലോട്ടി പറഞ്ഞു.

നിലവില്‍ ലോകത്തെ ഏറ്റവും മികച്ച സ്‌ട്രൈക്കറാണ് ബെന്‍സേമ. തുടര്‍ച്ചയായി ഗോളടിക്കാനുള്ള ബെന്‍സേമയുടെ കഴിവ് അപാരമാണ്. ക്രിസ്റ്റ്യാനോയ്ക്കും എര്‍ലിംഗ് ഹാലാന്‍ഡിനും തുല്യനാണ് ബെന്‍സേമ. കളിയില്‍ മാറ്റം സൃഷ്ടിക്കുന്ന താരമാണ് അയാള്‍. അത്‌ലറ്റിക് ബില്‍ബാവോയോട് നമ്മള്‍ അതു കണ്ടു. അടുപ്പിച്ച് രണ്ടു ഗോളുകള്‍ ബെന്‍സേമ സ്‌കോര്‍ ചെയ്തു. ഉശിരന്‍ ഫോമിലാണ് ബെന്‍സേമ- ആന്‍സലോട്ടി.

2018 ക്രിസ്റ്റ്യാനോ ടീം വിട്ടശേഷം റയല്‍ മാഡ്രിഡിന്റെ തുറുപ്പുചീട്ടാണ് ബെന്‍സേമ. സീസണില്‍ മിന്നുന്ന ഫോമിലുള്ള ബെന്‍സേമ 23 മത്സരങ്ങളില്‍ നിന്ന് റയലിനായി 20 ഗോളുകള്‍ നേടിക്കഴിഞ്ഞു. ബെന്‍സേമയുടെ പിന്‍ബലത്തില്‍ ലാ ലിഗയില്‍ ഒന്നാം സ്ഥാനത്താണ് റയല്‍ മാഡ്രിഡ്.