ചഹലിനെ പരിഹസിച്ചത് പരിധി വിട്ടു, യുവരാജിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു

ജാതീയ പരാമര്‍ശത്തിന്റെ പേരില്‍ ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. ഇന്ത്യന്‍ താരം യുസ്വേന്ദ്ര ചഹലിനെതിരെ നടത്തിയ ജാതീയ പരാമര്‍ശത്തിന്റെ പേരിലായിരുന്നു അറസ്റ്റ്. താരത്തെ പിന്നീട് ഇടക്കാല ജാമ്യത്തില്‍ വിട്ടു. മൂന്നു മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് താരത്തിന് ജാമ്യം അനുവദിച്ചത്.

ഇന്ത്യന്‍ പീനല്‍ കോഡിലെ എസ്സി/എസ്ടി ആക്ട് പ്രകാരമാണ് താരത്തെ അറസ്റ്റ് ചെയ്തത്. ദളിത് ആക്ടിവിസ്റ്റും അഭിഭാഷകനുമായ രജത് കല്‍സന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് യുവരാജിനെതിരെ കേസെടുത്തത്. കോടതി ഉത്തരവിനെ തുടര്‍ന്നാണ് യുവരാജിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്താലും ജാമ്യം അനുവദിക്കണമെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.

FIR against Yuvraj Singh over casteist remarks against Yuzvendra Chahal |  Off the field News - Times of India

2020 ഏപ്രിലില്‍ ഇന്ത്യന്‍ താരം രോഹിത് ശര്‍മയുമായി നടത്തിയ ഇന്‍സ്റ്റഗ്രാം ലൈവ് ചാറ്റിനിടെയാണ് യുവരാജ് വിവാദ പരാമര്‍ശം നടത്തിയത്. താഴ്ന്ന ജാതിക്കാരെ പരിഹസിക്കാനായി ഉപയോഗിക്കുന്ന വാക്കാണ് ചഹലിനെതിരെ യുവരാജ് ഉപയോഗിച്ചത്. ഇത് ദളിത് സംഘടനകളെയും ഒരു വിഭാഗം ആരാധകരെയും കുപിതരാക്കി. ഇതോടെ താരം മാപ്പ് പറയണമെന്ന് ആവശ്യം ശക്തമായി.

Cricketers Pour Wishes For Yuzvendra Chahal On His 30th Birthday

സംഭവം വിവാദമായതോടെ യുവരാജ് പരസ്യമായി ഖേദപ്രകടനം നടത്തിയിരുന്നു. ജാതീയമായ തരംതിരിവുകളില്‍ താന്‍ വിശ്വസിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് താരത്തിനെതിരെ ഹരിയാന പൊലീസില്‍ പരാതി ലഭിച്ചത്.