പിശുക്കിന്റെ പര്യായമേ നിന്റെ പേര് ലോക്കി ഫെർഗുസൺ, നാല് ഓവറിൽ താരം തീർത്ത അത്ഭുതത്തിൽ ഞെട്ടി ക്രിക്കറ്റ് ലോകം; സ്വന്തമാക്കിയത് വമ്പൻ നേട്ടം

ന്യൂസിലൻഡ് ഫാസ്റ്റ് ബൗളർ ലോക്കി ഫെർഗൂസൺ ഐസിസി ടി 20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച സ്പെൽ പാപുവ ന്യൂ ഗിനിയയ്‌ക്കെതിരെ പന്തെറിഞ്ഞ് റെക്കോർഡ് ബുക്കുകളിൽ പ്രവേശിച്ചു. 2024ലെ ഐസിസി ടി20 ലോകകപ്പിൽ ഇന്നലെ നടന്ന മത്സരത്തിൽ പിഎൻജിക്കെതിരെ ഒരു റൺപോലും വഴങ്ങാതെ നാല് മെയ്ഡൻ ഓവറുകൾ എറിഞ്ഞ അദ്ദേഹം മൂന്ന് വിക്കറ്റ് വീഴ്ത്തി.

അസാദ് വാല (6), ചാൾസ് അമിനി (17), ചാഡ് സോപ്പർ (1) എന്നിവരെയാണ് ഫാസ്റ്റ് ബൗളിംഗിൻ്റെ അവിശ്വസനീയമായ സ്‌പെല്ലിലാണ് ഫെർഗൂസൺ മടക്കിയത്. പുരുഷ ടി20 ലോകകപ്പ് ചരിത്രത്തിൽ നാലോവറും മെയ്‌ഡനാക്കുന്ന ആദ്യ ബൗളറാണ് ഫെർഗ്യൂസൺ. മഴ മൂലം വളരെ വൈകി ആരംഭിച്ച മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാപുവ ന്യൂ ഗിനിയ വെറും 78 റൺസിന് പുറത്താക്കുക ആയിരുന്നു. കിവി ബോളര്മാരുടെ മികവിന് മുന്നിൽ പിടിച്ചുനിൽക്കാൻ പോലും സാധിക്കാത്ത അവരുടെ ടോപ് സ്‌കോറർ നേടിയത് 17 റൺസ് എന്ന് പറയുമ്പോൾ ഓർക്കുക ആ ഇന്നിങ്സിന്റെ പ്രതിപകരമായ അവസ്ഥ. ചെറിയ ലക്‌ഷ്യം പുന്തുടർന്ന കിവീസ് 7 വിക്കറ്റിന്റെ തകർപ്പൻ ജയമാണ് സ്വന്തമാക്കിയത്.

പുരുഷന്മാരുടെ ടി20 ലോകകപ്പിലെ ഏറ്റവും മികച്ച 4-ഓവർ സ്പെല്ലുകൾ

3/0 – ലോക്കി ഫെർഗൂസൺ (NZ) vs PNG, Tarouba, 2024*

3/4 – ടിം സൗത്തി (NZ) vs UGA, Tarouba, 2024

2/4 – ഫ്രാങ്ക് എൻസുബുഗ (UGA) vs PNG, ഗയാന, 2024

4/7 – അന്റിച്ച് നോർത്തെ (SA) vs SL, New York, 2024

Read more

ടി 20 ലോകകപ്പ് ചരിത്രത്തിൽ ഇത്തരമൊരു നേട്ടത്തിൽ എത്തുന്ന ആദ്യത്തെ താരം ഫെർഗുസൺ ആണെങ്കിലും ടി 20 യുടെ ആകെ മൊത്തമുള്ള ചരിത്രം നോക്കിയാൽ മുമ്പ് കാനഡയുടെ സാദ് ബിൻ സഫർ പനാമക്ക് എതിരെ 2021 ൽ റൺ ഒന്നും വഴങ്ങാതെ രണ്ട് വിക്കറ്റുകൾ വീഴ്ത്തി റെക്കോഡ് പുസ്തകത്തിൽ എത്തുന്ന ആദ്യ താരമായി മാറിയിരുന്നു.