നിങ്ങളുടെ ഐ‌.പി‌.എൽ ഞങ്ങളുടെ ലീഗിന് മുന്നിൽ വട്ടപ്പൂജ്യം, പാകിസ്ഥാൻ സൂപ്പർ ലീഗാണ് ഏറ്റവും മികച്ചത്; വെളിപ്പെടുത്തി റിസ്വാൻ

ഇന്ത്യൻ പ്രീമിയർ ലീഗിനേക്കാൾ (ഐ‌പി‌എൽ) പാകിസ്ഥാൻ സൂപ്പർ ലീഗ് (പി‌എസ്‌എൽ) വലുതാണെന്ന് പാകിസ്ഥാൻ വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്വാൻ അവകാശപ്പെട്ടു. പാകിസ്ഥാന്റെ ടി20 ലീഗിൽ റിസർവ് കളിക്കാർ പോലും ബഞ്ചിൽ ഇരിക്കുന്നു എന്നതാണ് അദ്ദേഹത്തിന്റെ ആ കാഴ്ചപ്പാടിന് ന്യായീകരണം.

സ്‌പോർട്‌സ് പാകിസ്ഥാൻ ടിവിയോട് സംസാരിക്കവെ റിസ്വാൻ പറഞ്ഞു.

“ഐപിഎൽ കളിക്കുന്ന താരങ്ങൾ പാകിസ്ഥാൻ പ്രീമിർ ലീഗിലും ഉണ്ടല്ലോ അവരോട് ചോദിക്കുക ഏതാണ് കടുപ്പമെന്ന്. അവർ പറയും പാകിസ്ഥാൻ പ്രീമിയർ ലീഗ് തന്നെയാണ് കടുപ്പമേറിയതെന്ന്.

ഞങ്ങളുടെ റിസർവ് കളിക്കാർ പോലും ബെഞ്ചിലിരിക്കുന്നതിനാൽ ലോകത്തിലെ ഏറ്റവും കടുപ്പമേറിയ ലീഗ് പാക്കിസ്ഥാനാണെന്ന് അവർ പറയുന്നു.

പാകിസ്ഥാൻ ആസ്ഥാനമായുള്ള ടി20 ലീഗിനെ ലോകമെമ്പാടും പേരെടുത്തതിന് മുൾട്ടാൻ സുൽത്താൻ ക്യാപ്റ്റൻ പ്രശംസിച്ചു.

“പിഎസ്എൽ ലോകത്തെ മുഴുവൻ അത്ഭുതപ്പെടുത്തിയെന്ന് എല്ലാവർക്കും അറിയാം. തുടക്കത്തിൽ, ഇത് വിജയിക്കില്ലെന്നും കാര്യങ്ങൾ വ്യത്യസ്തമാകില്ലെന്നും പറഞ്ഞു. ഒരു കളിക്കാരനെന്ന നിലയിൽ,പറയാം ഞങ്ങളുടെ ലീഗ് ലോകമെമ്പാടും പേരെടുത്തിട്ടുണ്ട്.”

പി‌എസ്‌എല്ലിലെ ആറ് ടീമുകളെ അപേക്ഷിച്ച് ഐപിഎല്ലിൽ 10 ടീമുകൾ ഉൾപ്പെടുന്നു എന്നത് എടുത്തുപറയേണ്ടതാണ്. കഴിഞ്ഞ വർഷത്തെ ഏറ്റവും ചെലവേറിയ ഐപിഎൽ കളിക്കാരൻ കെ എൽ രാഹുൽ (17 കോടി രൂപ) ആയിരുന്നെങ്കിൽ, കഴിഞ്ഞ സീസണിൽ ഏറ്റവും ചെലവേറിയ പാകിസ്ഥാൻ സൂപ്പർ ലീഗ് കളിക്കാരിൽ ബാബർ അസമും (പികെആർ 2.3 കോടി) കീറോൺ പൊള്ളാർഡും ഉൾപ്പെടുന്നു.

Latest Stories

ഡീ ഏജിങ്ങിനായി വിജയ് യുഎസിലേക്ക്; 'ഗോട്ട്' പുത്തൻ അപ്ഡേറ്റ്

'നോട്ടയ്ക്ക് കുത്തൂ, അവരെ പാഠം പഠിപ്പിക്കൂ', കോണ്‍ഗ്രസിന്റെ സമരമുറ 'കമ്പനി' കാണാനിരിക്കുന്നു!

നോട്ടയ്ക്ക് വേണ്ടി വോട്ട് തേടി കോണ്‍ഗ്രസ്; 'നോട്ടയ്ക്ക് കുത്തൂ, അവരെ പാഠം പഠിപ്പിക്കൂ', കോണ്‍ഗ്രസിന്റെ സമരമുറ 'കമ്പനി' കാണാനിരിക്കുന്നു!

മുഖ്യമന്ത്രി ടൂറില്‍, സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നെന്ന് വിഡി സതീശന്‍

അകത്ത് പോയതിലും ശക്തനായി 51ാം നാളിലെ തിരിച്ചുവരവ്

സുഭാഷിന് ചെയ്തത് പ്രോസ്തെറ്റിക് മേക്കപ്പല്ല; അത് ഓറിയോ ബിസ്ക്കറ്റ്; വെളിപ്പെടുത്തി ചിദംബരം

കോണ്‍ഗ്രസിന് നല്‍കുന്ന ഓരോ വോട്ടും പാകിസ്താനുള്ള വോട്ടുകള്‍; മമ്മൂട്ടിയുടെ പഴയ നായിക വിദ്വേഷം തുപ്പി; കേസെടുത്ത് തെലുങ്കാന പൊലീസ്

കെജ്രിവാളിന് ലഭിച്ചത് ജാമ്യമല്ല; ഇടക്കാല ആശ്വാസം മാത്രം; അഴിമതി കേസ് ജനങ്ങള്‍ മറന്നിട്ടില്ലെന്ന് അമിത്ഷാ

ഐപിഎല്‍ 2024: ഋഷഭ് പന്തിനെ ബിസിസിഐ സസ്‌പെന്‍ഡ് ചെയ്തു

'പാകിസ്ഥാന് ആണവായുധങ്ങൾ കൈകാര്യം ചെയ്യാനറിയില്ല, അവരത് വിൽക്കാൻ ശ്രമിക്കുന്നു'; പ്രധാനമന്ത്രി നരേന്ദ്ര മോദി