'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ നടന്ന രണ്ടാം ഏകദിന മത്സരത്തിൽ ഇന്ത്യക്ക് നാലു വിക്കറ്റിന്റെ തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഇന്ത്യക്കായി മികച്ച ബാറ്റിംഗ് പ്രകടനമാണ് വിരാട് കോഹ്ലി, ഋതുരാജ് ഗെയ്ക്‌വാദ് കെ എൽ രാഹുൽ എന്നിവർ കാഴ്ച വെച്ചത്. എന്നാൽ ഇന്ത്യൻ ബോളിങ് യൂണിറ്റ് മോശമായ പ്രകടനമാണ് നടത്തിയത്.

ഇപ്പോഴിതാ സീനിയര്‍ താരങ്ങളായ വിരാട് കോഹ്‌ലിക്കും രോഹിത് ശര്‍മയ്ക്കും എതിരെ നില്‍ക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി രവി ശാസ്ത്രി രംഗത്ത് എത്തിയിരിക്കുകയാണ്. കോഹ്‌ലിക്കും രോഹിത്തിനും ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറുമായി ശക്തമായ ഭിന്നതകളുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇന്ത്യന്‍ താരങ്ങള്‍ക്ക് പിന്തുണയറിയിച്ച് ശാസ്ത്രി രംഗത്തെത്തിയത്.

Read more

‘ഏകദിനഫോർമാറ്റിലെ അതികായന്മാരാണ് വിരാട് കോഹ്‌ലിയും രോഹിത് ശർമയും. അങ്ങനെയുള്ള കളിക്കാരോട് നിങ്ങൾ മുട്ടാൻ നിൽക്കരുത്. കോഹ്‍ലിയും രോഹിതും ശരിയായി ചിന്തിച്ച് തിരിച്ചടിക്കാൻ തുടങ്ങിയാൽ ഈ കുഴപ്പമുണ്ടാക്കുന്നവർക്കെല്ലാം രക്ഷപ്പെട്ട് ഓടേണ്ടിവരും. അനുഭവസമ്പത്ത് ഒരിക്കലും മാർക്കറ്റിൽ നിന്നും വാങ്ങാൻ കിട്ടില്ല. ഒരാൾ ചേസ് മാസ്റ്ററാണ്. മറ്റൊരാൾ ഏകദിനത്തിൽ മൂന്ന് ഡബിൾ സെഞ്ച്വറികൾ നേടിയിട്ടുള്ളയാളാണ്’, രവി ശാസ്ത്രി പറഞ്ഞു.