ചാമ്പ്യൻസ് ട്രോഫിയിലേക്ക് ചെല്ലുമ്പോൾ അവന്റെ മറ്റൊരു മുഖം നിങ്ങൾക്ക് കാണാം, അവിടെ നിങ്ങൾ ഞെട്ടും: സുരേഷ് റെയ്ന

നാളുകൾ ഏറെയായി മോശമായ പ്രകടനമാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ കാഴ്ച വെക്കുന്നത്. ന്യുസിലാൻഡ് പരമ്പര, ബോർഡർ ഗവാസ്കർ ട്രോഫി, രഞ്ജി ട്രോഫി എന്നിവയിൽ കളിച്ച എല്ലാ മത്സരങ്ങളിലും താരത്തിന്റെ ബാറ്റിൽ നിന്ന് അധിക റൺസ് പിറന്നിട്ടില്ല. ഇന്നലെ നടന്ന ഏകദിന മത്സരത്തിലും രോഹിത് ശർമ്മ മോശമായ ബാറ്റിംഗ് പ്രകടനമാണ് കാഴ്ച വെച്ചത്.

7 പന്തുകളിൽ നിന്നായി വെറും 2 റൺസാണ് താരം നേടിയത്. ഇതോടെ വീണ്ടും വിമർശകർക്കുള്ള ഇരയാകാൻ താരത്തിന് സാധിച്ചു. അടുത്ത മത്സരത്തിൽ രോഹിത് ഫോമിലായാൽ ചാമ്പ്യൻസ് ട്രോഫിയിൽ പുതിയ രോഹിത് ശർമ്മയെ കാണാൻ സാധിക്കും എന്ന് പറഞ്ഞ് കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ സുരേഷ് റെയ്ന.

സുരേഷ് റെയ്ന പറയുന്നത് ഇങ്ങനെ:

” രോഹിത് ശർമ്മ കുറച്ചും കൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ ഈ വിക്കറ്റിൽ നിന്ന് മികച്ച റൺസ് സ്കോർ ചെയ്യാമായിരുന്നു. ഇപ്പോൾ, ടീം കട്ടക്കിലേക്ക് പോകുകയാണ്. അവിടുത്തെ പിച്ചിലും രോഹിതിന് തിളങ്ങാൻ സാധിക്കും. ചാമ്പ്യൻസ് ട്രോഫിക്ക് മുമ്പ് അദ്ദേഹം ഫോം കണ്ടെത്തിയാൽ, നമുക്ക് അവനിൽ നിന്ന് വ്യത്യസ്തമായ ക്യാപ്റ്റനെയും വ്യത്യസ്തമായ ബാറ്റിംഗ് പ്രകടനവും കാണാം” സുരേഷ് റെയ്ന പറഞ്ഞു.