ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍: ക്രിക്കറ്റ് ലോകത്തിന് അശുഭവാര്‍ത്ത

പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മഴ ഭീഷണി. ഫൈനല്‍ മത്സരം നടക്കുന്ന 18 മുതല്‍ 22 വരെ സതാംപ്ടണില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. ഇംഗ്ലണ്ട് മുന്‍ പേസര്‍ മോണ്ടി പനേസറാണ് കാലാവസ്ഥ പ്രവചനം പങ്കുവെച്ചത്.

ഫൈനല്‍ ആരംഭിക്കുന്ന ജൂണ്‍ 18ന് മഴ ലഭിക്കാന്‍ 80 ശതമാനം സാധ്യതയാണുള്ളത്. രണ്ടും മൂന്നും നാലും ദിവസം മഴയ്ക്ക് സാധ്യത 70 ശതമാനം. അവസാന ദിവസം 40 ശതമാനമാണ് മഴയ്ക്കുള്ള സാധ്യത. ഫൈനലിന്റെ റിസര്‍വ് ഡേയായ ജൂണ്‍ 23നും മഴ മുന്നറിയിപ്പുണ്ട്.

ജൂണ്‍ 17നും 18നും സതാംപ്ടണില്‍ യെല്ലോ അലേര്‍ട്ട് ആണ്. 17ന് മഴ ആയാല്‍ കളിക്കാരുടെ പരിശീലനത്തെ അത് ബാധിക്കും. 17ന് രാത്രി മഴ കനത്താല്‍ പിച്ചിലും ഔട്ട്ഫീല്‍ഡിലും മാറ്റങ്ങളുണ്ടാവും.

ICC WTC Final weather forecast: Rain to play spoilsport in IND vs NZ final

മൂടിക്കെട്ടിയ അന്തരീക്ഷം ന്യൂസിലാന്‍ഡിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതാണ്. മാനം തെളിഞ്ഞാല്‍ ഇന്ത്യയുടെ മുഖവും തെളിയും. തെളിഞ്ഞ കാലാവസ്ഥ സ്പിന്നിന് അനുകൂലമാകുമെന്നതാണ് ഇന്ത്യയെ സന്തോഷിപ്പിക്കുന്നത്.