ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്: ഫൈനല്‍ സ്‌ക്വാഡിനെ പ്രഖ്യാപിച്ച് കിവീസ്, സൂപ്പര്‍ താരം പുറത്ത്

പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീട പോരാട്ടത്തിനുള്ള 15 അംഗ ഫൈനല്‍ സ്‌ക്വാഡിനെ പ്രഖ്യാപിച്ച് ന്യുസിലന്‍ഡ്. സ്പിന്നര്‍ മിച്ചല്‍ സാന്റ്‌നറിന് ടീമില്‍ ഇടംനേടാനായില്ല. അജാസ് പട്ടേലാണ് ടീമിലെ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരിയാണ് കിവീസ് എത്തുന്നത്. ഫൈനലിന് മുമ്പ് ഇംഗ്ലണ്ടില്‍ തന്നെ രണ്ട് മത്സരം കളിച്ച് ജയിച്ചത് കിവീസ് നിരയ്ക്ക് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല.

ജൂണ്‍ 18നാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ആരംഭിക്കുന്നത്. ഇംഗ്ലണ്ടിലെ സതാംപ്ടണിലാണ് മത്സരം. ജൂണ്‍ 23 റിസര്‍വ് ഡേ ആയിരിക്കും. കളി സമനിലയില്‍ പിരിഞ്ഞാല്‍ രണ്ട് ടീമിനേയും വിജയിയായി പ്രഖ്യാപിക്കും.

ന്യൂസിലന്‍ഡ് ടീം: ടോം ലാഥം, ഡെവണ്‍ കോണ്‍വേ, കെയ്ന്‍ വില്യംസണ്‍, റോസ് ടെയ്ലര്‍, ഹെന്റി നിക്കോള്‍സ്, വില്‍ യംഗ്, ബിജെ വാട്ലിംഗ്, ടോം ബ്ലണ്ടല്‍, കോളിന്‍ ഡി ഗ്രാന്‍ഹോം, കെയ്ല്‍ ജാമിസണ്‍, ടിം സൗത്ത്ി, നീല്‍ വാഗ്‌നര്‍, അജാസ് പട്ടേല്‍, ട്രെന്റ് ബോള്‍ട്ട്, മാറ്റ് ഹെന്റി