ഇന്ത്യന്‍ സൂപ്പര്‍താരത്തിന്റെ ഭാര്യ ബി.ജെ.പിയില്‍ ചേര്‍ന്നു

മുതിര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവബ ജഡേജ ബി.ജെ.പി.യില്‍ ചേര്‍ന്നു. ഗുജറാത്ത് കൃഷിമന്ത്രിയായ ആര്‍.സി. ഫാല്‍ഡു, ഗുജറാത്ത് ബി.ജെ.പി. എം.പി. പൂനം മാദം, തുടങ്ങിയ മുതിര്‍ന്ന ബി.ജെ.പി. നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു റിവബയുടെ ബി.ജെ.പി. പ്രവേശനം.

പ്രധാനമന്ത്രി നരേന്ദ്രമോദി ജാംനഗര്‍ സന്ദര്‍ശിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് റിവബ ജഡേജ ബി.ജെ.പിയുടെ ഭാഗമാകുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് റിവബ ഭര്‍ത്താവ്  രവീന്ദ്ര ജഡേജയ്ക്കൊപ്പം ഡല്‍ഹിയില്‍ മോദിയുടെ വസതിയിലെത്തി ചര്‍ച്ചകള്‍ നടത്തിയിരുന്നു.

മുന്‍പ് കര്‍ണ്ണിസേനയുടെ ഗുജറാത്ത് മഹിളാ വിഭാഗം അധ്യക്ഷയായിരുന്നു റിവബ ജഡേജ. പദ്മാവതി എന്ന സിനിമ പുറത്തിറങ്ങിയ സമയത്ത് അത് രജ്പുത്തുകള്‍ക്ക് അപമാനകരമാണെന്ന് ആരോപിച്ച് കര്‍ണിസേന സംഘടിപ്പിച്ച പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത് റിവബ ആയിരുന്നു.