കടുത്ത വേദന, പരിക്ക് ഗുരുതരം; വാര്‍ണറിന് ടെസ്റ്റ് പരമ്പരയും നഷ്ടമായേക്കും

ഇന്ത്യയ്ക്കെതിരായ മികച്ച പ്രകടനത്തിനിടയിലും ഓസീസിന് തലവേദനയായി പരിക്ക്. പരിക്കേറ്റ് പുറത്തിരിക്കുന്ന ഓപ്പണര്‍ ബാറ്റ്സ്മാന്‍ ഡേവിഡ് വാര്‍ണര്‍ക്ക് ടെസ്റ്റ് പരമ്പരയും നഷ്ടമായേക്കുമെന്നാണ് പുതിയ റിപ്പോട്ടുകള്‍. പരിക്കിനെ തുടര്‍ന്ന് മൂന്നാം ഏകദിനത്തില്‍ നിന്നും ഇന്ന് ആരംഭിക്കാനിരിക്കുന്ന ടി20 പരമ്പരയില്‍ നിന്നും വാര്‍ണറിനെ ഒഴിവാക്കിയിരുന്നു.

വാര്‍ണറിന്റെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. “അദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമാണ്. വളരെയധികം വേദന അദ്ദേഹം അനുഭവിക്കുന്നുണ്ട്. ഇന്ത്യയ്‌ക്കെതിരായുള്ള ടെസ്റ്റ് പരമ്പര നഷ്ടപ്പെടുത്താന്‍ അദ്ദേഹം ഒട്ടും ആഗ്രഹിക്കുന്നില്ല.” വാര്‍ണറുടെ ഭാര്യ കാന്‍ഡിസ് പറഞ്ഞു.

David Warner reveals personal cost of ban

രണ്ടാം ഏകദിനത്തിനിടെയാണ് വാര്‍ണര്‍ക്ക് കീഴ്‌വയറിന് പരിക്കേറ്റത്. ഇന്ത്യ ബാറ്റു ചെയ്യുന്നതിനിടെ നാലാം ഓവറില്‍ ശിഖര്‍ ധവാന്‍ മിഡ് ഓഫിലേക്ക് പായിച്ച ഷോട്ട് തടുക്കാന്‍ വാര്‍ണര്‍ നടത്തിയ ഡൈവാണ് പരിക്കിന് കാരണമായത്. വീഴ്ച്ചയില്‍ പരിക്കേറ്റ് പുളഞ്ഞ വാര്‍ണര്‍ തുടര്‍ന്ന് സഹതാരങ്ങളുടെയും മെഡിക്കല്‍ ജീവനക്കാരുടെയും സഹായത്തോടെയാണ് ഡ്രസിംഗ് റൂമിലേക്ക് പോയത്.

Australia cricket 2020 vs India ODI at SCG: David Warner injury, groin, updates, diagnosis, first Test | Fox Sports

പരിക്ക് പൂര്‍ണമായും ഭേദമായില്ലെങ്കില്‍ വാര്‍ണറിന് ഓസ്‌ട്രേലിയ വിശ്രമം അനുവദിച്ചേക്കും. അങ്ങനെ എങ്കില്‍ രണ്ടു വലംകൈയന്‍ ഓപ്പണര്‍മാരെയും കൊണ്ട് ഇന്നിംഗ്സ് തുടങ്ങാന്‍ ഓസ്ട്രേലിയന്‍ ടീം മാനേജ്മെന്റ് നിര്‍ബന്ധിതരാകും. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ ഒരിക്കല്‍ പോലും ഇടംകയ്യന്‍ ഓപ്പണറില്ലാതെ ഓസ്ട്രേലിയ രാജ്യാന്തര ടെസ്റ്റിന് ഇറങ്ങിയിട്ടില്ല. 2000 മാര്‍ച്ചിലാണ് ഓസ്ട്രേലിയ ഏറ്റവും അവസാനമായി രണ്ടു വലംകൈയന്‍ ബാറ്റ്സ്മാന്മാരെ ഓപ്പണര്‍മാരായി കളിപ്പിച്ചത്.