ആ ചെറുക്കനെ എന്ത് കണ്ടിട്ടാണ് ടീമിൽ എടുത്തത്, ഗംഭീർ മറുപടി പറയണം: രവിചന്ദ്രൻ അശ്വിൻ

ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഏകദിന ടി-20 പരമ്പരക്കുള്ള സ്‌ക്വാഡിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. രോഹിത് ശർമയെ ഏകദിന നായകസ്ഥാനത്ത് നിന്നും നീക്കിയയതാണ് പ്രധാന മാറ്റം. ടെസ്റ്റ് നായകൻ ശുഭ്മാൻ ഗിൽ തന്നെയാണ് ഇന്ത്യൻ ടീമിനെ ഏകദിനത്തിലും നയിക്കും.

എന്നാൽ ഇത്തവണ ടീമിൽ പേസ് ബോളർ ഹർഷിത്ത് റാണയെ ഉൾപെടുത്തിയതിൽ വൻ വിമർശനങ്ങളാണ് ഉയർന്നു വരുന്നത്. അദ്ദേഹത്തെ എന്തിനാണ് ടീമിൽ എടുത്തതെന്ന് ചോദിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ.

രവിചന്ദ്രൻ അശ്വിൻ പറയുന്നത് ഇങ്ങനെ:

Read more

‘സെലക്ഷൻ കമ്മിറ്റി എന്തിനാണ് ഹ​ർഷിത്തിനെ തിരഞ്ഞെടുത്തിരിക്കുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല. ഇതിനു പിന്നിലെ കാരണം അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്‌. എന്റെ അഭിപ്രായത്തിൽ ഓസ്‌ട്രേലിയയിൽ ബാറ്റുചെയ്യാൻ കഴിയുന്ന ഫാസ്റ്റ് ബോളറെ ടീമിന് ആവശ്യമുണ്ട്. റാണയ്ക്ക് ബാറ്റുചെയ്യാനാകുമെന്ന് ആരോ വിശ്വസിക്കുന്നു, അതുകൊണ്ടാണ് എട്ടാം നമ്പർ സാധ്യത മുന്നിൽ കണ്ട് റാണയെ തിരഞ്ഞെടുത്തിരിക്കുന്നത്. പക്ഷേ റാണയുടെ കാര്യത്തിൽ യാതൊരുവിധ ഉറപ്പുമില്ല എന്നതാണ് സത്യം’, അശ്വിൻ പറഞ്ഞു.