നീ എന്തിനാണ് വിരു ഈ ആവശ്യമില്ലാത്തത് പറയുന്നത്, ശ്രീശാന്ത് പറഞ്ഞ വാക്കുകൾക്ക് പിന്നാലെ ഹർഭനെ കുത്തി സെവാഗ്; സംഭവം ഇങ്ങനെ

രണ്ട് മുൻ ഇന്ത്യൻ താരങ്ങളായ ഹർഭജൻ സിംഗും എസ് ശ്രീശാന്തും ഉൾപ്പെട്ട ഒരു സംഭവം ക്രിക്കറ്റ് പ്രീമിയർ ലീഗ് ചരിത്രത്തിലെ തന്നെ നാണക്കേടിന്റെ അധ്യായങ്ങളിൽ ഒന്നാണ്, ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഉദ്ഘാടന സീസണിൽ നടന്ന ഇരുവരും തമ്മിലുള്ള തർക്കം ഇപ്പോളും ചർച്ചകളിൽ നിരയാറുണ്ട് . 2008-ൽ മൊഹാലിയിൽ നടന്ന മുംബൈ ഇന്ത്യൻസും കിംഗ്‌സ് ഇലവൻ പഞ്ചാബും (ഇപ്പോൾ പഞ്ചാബ് കിംഗ്‌സ്) തമ്മിലുള്ള മത്സരത്തിന് ശേഷം ശ്രീശാന്തിനെ തല്ലിയതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഹർഭജനെ 11 ഐപിഎൽ മത്സരങ്ങളിൽ നിന്ന് വിലക്കുന്നതിന് കാരണമായി ‘സ്ലാപ്ഗേറ്റ്’സംഭവം.

അടുത്തിടെ, സ്റ്റാർ സ്‌പോർട്‌സിലെ ഒരു ഷോയിൽ ഇന്ത്യയുടെ 2011 ലോകകപ്പ് കിരീടം നേടിയ ടീമിലെ ഓർമ്മകൾ അനുസ്മരിച്ചപ്പോൾ പണ്ട് ഹർഭജൻ തല്ലിയ സംഭവം സെവാഗ് ഓർമിപ്പിച്ചു. ഹർഭജൻ പെട്ടെന്ന് തന്നെ ആ സംഭവം മറക്കാൻ സെവാഗിനോട് പറയുകയും ചെയ്തു.

ഏതൊരു ടെസ്റ്റ് മത്സരത്തിനും മുമ്പ് താൻ ഹർഭജനെ കെട്ടിപ്പിടിക്കുമെന്ന് ശ്രീശാന്ത് പറഞ്ഞതിന് പിന്നാലെയാണ് സെവാഗിന്റെ കമന്റ് വന്നത്. “എനിക്ക് ഒരു കാര്യം പങ്കുവെക്കണം. ഏത് ടെസ്റ്റിനും മുമ്പ്, ഞാൻ ഭാജിയെ കെട്ടിപ്പിടിക്കുമായിരുന്നു, കാരണം അങ്ങനെ ചെയ്താൽ ഞാൻ മികച്ച പ്രകടനം കാഴ്ചവെക്കും, ”സെവാഗ്, ഹഭജൻ, യൂസഫ് പത്താൻ എന്നിവർക്കൊപ്പം ഷോയുടെ ഭാഗമായ ശ്രീശാന്ത് പറഞ്ഞു.

അപ്പോൾ സെവാഗ് പറഞ്ഞ മറുപടി ഇങ്ങനെ- ” മൊഹാലിയിൽ നടന്ന സംഭവം മുതൽ തുടങ്ങിയതാണ് ഈ ആലിംഗനം, സെവാഗ് പറഞ്ഞു.

എന്നാൽ പെട്ടെന്ന് തന്നെ ഭാജിയുടെ മറുപടിയെത്തി- “ഭൂൽ ജാവോ യാർ! (നമുക്ക് അത് മറക്കാം മനുഷ്യാ!)” ഹർഭജൻ പറഞ്ഞു.

ശ്രീശാന്ത് കൂട്ടിച്ചേർത്തു, “ഇല്ല, അത് (ആലിംഗനം) 2006 മുതൽ തുടങ്ങി.