നീയൊക്കെ എന്തിനാടാ ഇതിലോട്ട് എന്നെ വലിച്ചിടുന്നത്; കലിപ്പിൽ അശ്വിൻ

ഇന്നലെ നടന്ന വനിതാ ടി20 മല്സരം ജൂലാൻ ഗോസ്‌വൈയുടെ അവസാന മത്സരം എന്ന രീതിയിലാണ് ആദ്യം ശ്രദ്ധിക്കപെട്ടത്. എന്നാൽ പിന്നീട് മത്സരത്തിലെ അതിനിർണായകമായ സമയത്ത് ദീപത്തി ശർമ്മയുടെ മങ്കാദിങ്ങിലൂടെ ഇംഗ്ലണ്ട് സൂപ്പർ താരത്തിന്റെ വിക്കറ്റ് നഷ്ടമായതോടെയാണ് ഇന്ത്യൻ മത്സരം ജയിച്ചത്. ലോർഡ്‌സിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം 16 റൺസിന്റെ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കിയതിന് പിന്നാലെ ദീപ്തിയുടെ മങ്കാദിങ്ങിനെ അശ്വിൻ പണ്ട് സമാനമായ രീതിയിൽ നടത്തിയ പ്രവർത്തിയുമായി ആളുകൾ താരതമ്യം ചെയ്തു. ഇതിനെതിരെ പ്രതികരിച്ചിരിക്കുകയാണ് താരം.

17 റൺസ് ബാക്കിനിൽക്കെ, ഒരു വിക്കറ്റ് കൈയിലിരിക്കെ, പന്ത് അറിയുന്നതിന് മുമ്പ് ഡീൻ തന്റെ ക്രീസിൽ നിന്ന് ദീപ്തി കണ്ടു.ക്ഷണനേരം കൊണ്ട് ദീപ്തി ദീനിനെ പുറത്താക്കി. അപ്പീൽ പിൻവലിക്കാൻ ഇന്ത്യൻ ക്യാപ്റ്റൻ സമ്മതിക്കാതിരുന്നതോടെ മേളരം ഇന്ത്യ സ്വന്തമാക്കി.

അശ്വിൻ ചോദിക്കുന്നത് ഇങ്ങനെ – “നിങ്ങൾ എന്തിനാണ് അശ്വിനെ ട്രെൻഡിങ്ങിൽ നിർത്തുന്നത്? ഇന്ന് രാത്രി മറ്റൊരു ബൗളിംഗ് ഹീറോയെക്കുറിച്ചാണ്, ദീപ്തി ശർമ്മ.”

Read more

എന്തായാലൂം 2019 ലോകകപ്പിൽ ഇംഗ്ലണ്ട് പുരുഷ ടീം കള്ളത്തരത്തിലൂടെ നേടിയ ജയത്തിന് ഇപ്പോൾ കിട്ടിയ പണി ആയിട്ടാണ് ആരാധകർ ഇതിനെ കാണുന്നത്.