സൂപ്പര്‍താരങ്ങള്‍ രണ്ടു പേര്‍ വീണപ്പോള്‍ രണ്ടു സൂപ്പര്‍താരങ്ങള്‍ കളം വാണു ; രണ്ട് ഫിഫ്റ്റിയുമായി എല്‍എസ്ജി കളി തിരിച്ചുപിടിക്കുന്നു

രണ്ടു സൂപ്പര്‍താരങ്ങളെ സണ്‍റൈസേഴ്‌സ് എളുപ്പത്തില്‍ കൂടാരം കയറ്റിയപ്പോള്‍ മറ്റ് രണ്ടു സൂപ്പര്‍താരങ്ങള്‍ ഫിഫ്റ്റിയുമായി കളം നിറഞ്ഞു. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സിനെതിരേ ആദ്യം ബാറ്റ് ചെയ്ത ലക്‌നൗവിന് മികച്ച സ്‌കോര്‍ സമ്മാനിച്ച് രണ്ടു താരങ്ങള്‍ അര്‍ദ്ധശതകം കുറിച്ചു. നായകന്‍ കെ.എല്‍. രാഹുലും യുവതാരം ദീപക് ഹൂഡയുമാണ് അവസരത്തിനൊത്ത് ഉയര്‍ന്നത്. ആദ്യം ബാറ്റ് ചെയ്ത ലക്‌നൗ സൂപ്പര്‍ജയന്റ്‌സ്. 16 ഓവറില്‍ നാലിന് 120 എന്ന നിലയിലാണ്.

നായകന്‍ കെഎല്‍ രാഹുല്‍ 40 പന്തുകളിലാണ് 50 അടിച്ചത്. അഞ്ച്് ബൗ്ണ്ടറി താരം നേടി. 33 പന്തില്‍ 51 റണ്‍സ് എടുത്ത ദീപക് ഹൂഡയാണ് മികച്ച ബാറ്റിംഗ് നടത്തിയ മറ്റൊരാള്‍. മൂന്ന് ബൗണ്ടറിയും മൂന്ന് സിക്‌സറും പറത്തിയ താരത്തെ ഷെപ്പേര്‍ഡ് പുറത്താക്കി. ത്രിപാഠിക്കായിരുന്നു ക്യാച്ച്. ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ലക്‌നൗ സൂപ്പര്‍ജയന്റ്‌സിന് വാഷിംഗ്ടണ്‍ സുന്ദറാണ് ആദ്യം പ്രഹരമേല്‍പ്പിച്ചത്. വമ്പനടിക്കാരന്‍ ക്വിന്റണ്‍ ഡീക്കോക്കിനെയും എവിന്‍ ലൂയിസിനെയും പുറത്താക്കി.

ലക്‌നൗ സ്‌കോര്‍ ഒമ്പത് റണ്‍സില്‍ നില്‍ക്കേ സണ്‍റൈസേഴ്‌സിന് ആദ്യ ബ്രേക്ക് ത്രൂ നല്‍കി ഡീകോക്കിനെ നായകന്‍ വില്യംസണിന്റെ കയ്യില്‍ എത്തിച്ചു. ഒരു റണ്‍സാണ് ഡീകോക്കിന് എടുക്കാനായത്. പിന്നാലെയെത്തിയ എവിന്‍ ലൂയിസിനെ സുന്ദര്‍ വിക്കറ്റിന് മുന്നില്‍ കുരുക്കി. അഞ്ചു പന്തുകളാണ് താരത്തിന് നേരിടാനായത്. പിന്നാലെ ഷെപ്പേര്‍ഡ് മനീഷ് പാണ്ഡേയേയും കുറഞ്ഞ സ്‌കോറിന് പുറത്താക്കി. 10 പന്തില്‍ 11 റണ്‍സ്. ഒരു ബൗണ്ടറിയു ഒരു സിക്‌സറും നേടിയ താരാം ഷെപ്പേഡിന്റെ പന്തില്‍ കുമാറിന് പിടി നല്‍കി.

രാജസ്ഥാന്‍ റോയല്‍സിനെതിരേ കളിച്ച ടീമുമായിട്ടാണ് സണ്‍റൈസേഴ്‌സ് വരുന്നത്. ലക്‌നൗ ടീമില്‍ ഒരു മാറ്റം വരുത്തി. ദുഷ്മന്ത് ചമീരയുടെ സ്ഥാനത്ത് ലക്‌നൗ ജേസണ്‍ ഹോള്‍ഡറെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുംബൈയിലെ ഡി വൈ പാട്ടീല്‍ സ്‌റ്റേഡിയത്തിലാണ് ഇരു ടീമും തമ്മില്‍ ഏറ്റുമുട്ടുന്നത്.