എന്നെക്കുറിച്ച് എന്ത് വേണമെങ്കിലും നിങ്ങൾ പറഞ്ഞോളൂ, അതിനെ എതിരിടാൻ എന്റെ കൈയിൽ ഒരു തന്ത്രമുണ്ട്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ ഫൈനലിലെത്തിയ രാജസ്ഥാന്‍ റോയല്‍സ് നല്ല തന്നെയാണ് കാഴ്ചവെക്കുന്നത്. ഇന്ന് ട്വന്റി 20 യിലെ തന്നെ ഏറ്റവും മികച്ച താരമായി വിലയിരുത്തപ്പെടുന്ന ജോസ് ബട്ട്ലറുടെ സാന്നിധ്യം ടീമിനെ അപകടകാരികളാക്കി. ചഹൽ – അശ്വിൻ എന്നിവരും കൂടി ചേരുമ്പോൾ ടീമിനെ തോൽപ്പിക്കാൻ ബുദ്ധിമുട്ടായി. എന്നാൽ കാര്യങ്ങൾ ഇങ്ങനെ ഒകെ ആണെങ്കിലും ടീമിനായി ഒന്നും ചെയ്യാൻ സാധികാത്ത താരമായ പരാഗ് മാത്രമാണ് ദുർബലകണി എന്ന് പറയാം. രാജസ്ഥാൻ ജയിച്ചാലും ടോട്ടാലും ട്രോളുകളിൽ നിറയുന്ന ഒരു മുഖമാണ് പരാഗിന്റെ.

ഈ സീസണിൽ ഒരു മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് പ്രകടനം ഉണ്ടായെങ്കിലും ബാക്കി മത്സരങ്ങളിൽ ഒകെ താരം നിരാശപ്പെടുത്തി. മികച്ച പ്രകടനവും ഉണ്ടാകുന്നില്ല ഫീൽഡിങ്ങിൽ കാണിക്കുന്ന അമിത ഷോയാണ് താരത്തിന് പലപ്പോഴും വിനയാകുന്നത്. ഗ്രൗണ്ടിൽ ഡാൻസ് കളിക്കുന്നതും, അമിതാവേശം കാണിക്കുന്നതും, അമ്പയറുമാരെയും എതിർ ടീം താരങ്ങളെ കളിയാക്കുന്നതിനുമൊക്കെയാണ് താരം സ്ഥിരമായി ട്രോളുകളിൽ നിറയുന്നത്.

ഫൈനൽ മത്സരത്തിലെ തോൽവിയിലും താരം ഒരുപാട് വിമർശനം കേട്ടിരുന്നു. ഇപ്പോൾ അതുമായി ബന്ധപ്പെട്ട് അഭിപ്രായം പറയുകയാണ് താരം- “ചിലപ്പോൾ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്നത് തിരിഞ്ഞു നോക്കി പുഞ്ചിരിക്കുക എന്നതാണ്. പുഞ്ചിരിക്കൂ, കാരണം ലോകം നിങ്ങളെക്കുറിച്ച് എന്ത് വിചാരിക്കുന്നു എന്നത് പ്രശ്നമല്ല. കാരണം എല്ലാ രാത്രിയിലും നിങ്ങൾ ഉറങ്ങാൻ കിടക്കുമ്പോൾ, നിങ്ങളുടെ 100% നിങ്ങൾ നൽകിയിട്ടുണ്ടെന്ന് അറിഞ്ഞാൽ, അത് എല്ലായ്പ്പോഴും നല്ലതായിരിക്കും.”

“ഇന്നലെ ഞങ്ങളുടെ രാത്രിയായിരുന്നില്ല, പക്ഷേ ഇത് തീർച്ചയായും അവിസ്മരണീയമായ ഒന്നിന്റെ തുടക്കമാണ്. പുഞ്ചിരി കളയരുത് കാരണം ഞങ്ങൾക്ക് നിങ്ങളുടെ ഇന്നലെകളിലേക്ക് എത്താൻ കഴിഞ്ഞില്ല, പക്ഷേ പുഞ്ചിരിക്കുക, കാരണം ഞങ്ങൾ തീർച്ചയായും നിങ്ങളുടെ നാളെയുടെ ഭാഗമാകും, കാത്തിരിക്കാം.”

സീസണിൽ തനിക്ക് വിമർശനം നേരിട്ട ഒരു വേളയിൽ താരം ഇങ്ങനെ കുറിച്ചിരുന്നു– 20–ാം വയസ്സിൽ ഇതൊന്നും ആരും ശ്രദ്ധിക്കാനേ പോകുന്നില്ല. ജീവിതം ഒരുപാട് ബാക്കിയുണ്ട്. അത് ആസ്വദിക്കൂ’– താരം ട്വീറ്റ് ചെയ്തത് ഇങ്ങനെ.