വിദേശത്ത് മുൻനിര താരങ്ങൾ പരാജയപ്പെടുന്ന അവസ്ഥയിൽ രക്ഷകൻ അവൻ, കൂവുന്നവർ കൂവിക്കോട്ടെ; വിമർശിക്കുന്നവർ ഈ കണക്കുകൾ കാണുക

ജീവന്‍ നാഥ്

ഫാന്‍ ഫൈറ്റ് എന്ന ഗതികേട്, ‘അപ്പോഴേ പറഞ്ഞില്ലേ ചെക്കന് അവസരം കിട്ടാതെ ആണെന്ന്, പന്തിനു കൊടുത്ത അവസരം അത്രയും ചെക്കനും കൊടുക്കണം, പന്തിനെ പ്രസംസിക്കുന്നവര്‍ നോര്‍ത്ത് ഇന്ത്യന്‍ മലയാളീസ്, അടുത്ത കളി ഓപ്പണര്‍ ആക്കണം..’

മുകളില്‍ പറഞ്ഞതെല്ലാം ഒരു 50 അടിച്ചു കഴിഞ്ഞപ്പോള്‍ പല ഗ്രൂപ്പിലും, കമന്റ് ഇടാന്‍ പറ്റുന്ന എല്ലാ സോഷ്യല്‍ മീഡിയ സ്‌പേസിലും കിടന്നു ആര്‍മാദിക്കുന്ന സഞ്ജു ഫാന്‍സിന്റെ അഭിപ്രായങ്ങളാണ്.. (എല്ലാ ഫാന്‍സിനെയും ഉദ്ദേശിച്ചില്ല. അന്തം ലെവലില്‍ ഉള്ളവരെ മാത്രം.) തിരിച്ച് കേരളത്തിലെ പന്ത് ആരാധകരും മറുപടി കൊടുത്തിട്ടുണ്ട്. (കേരളത്തിന് വെളിയില്‍ ആരും പന്തിന്റെ എതിരാളി ആയി സഞ്ജുവിനെ കാണുന്നില്ല,അതിന്റെ ആവശ്യവും ഇല്ല.)

എന്റെ സംശയം ഇതാണ്.. നിങ്ങള്‍ സഞ്ജുവിന്റെ പ്രകടനം ആസ്വദിക്കുക ആണോ? അതോ പന്തിനെ ചെളി വാരി തേക്കുക ആണോ? രണ്ടാമത്തെ ആണ് ഉദ്ദേശം എങ്കില്‍ പന്ത് എന്നേ അയാളുടെ റേഞ്ച് മാറ്റിക്കഴിഞ്ഞു.. ലോകത്തിലെ ഏറ്റവും മികച്ച wicket keeper batsman ആരാണെന്ന് ചോദിച്ചാല്‍ cricket വിദഗ്ധര്‍ക്കോ മുന്‍ കളിക്കര്‍ക്കോ അഭിപ്രായ വ്യത്യാസം ഇല്ല എന്നതാണ് വാസ്തവം..

സഞ്ജു എന്നല്ല, ഇന്ത്യയിലെ നിലവിലുള്ള യുവ ബാറ്റ്‌സ്മാന്മാര്‍ ആരും പ്രകടനത്തില്‍ പന്തിന്റെ ഏഴയലത്ത് വരില്ല.. കോഹ്ലി, രോഹിത്, രാഹുല്‍ എന്നിവരെ പന്തുമായി compare ചെയ്യേണ്ട കാര്യവുമില്ല.. ഞാന്‍ ഈ പറഞ്ഞത് യഥാര്‍ത്ഥ സഞ്ജു ഫാന്‍സിന് എതിരെ അല്ല.. കാരണം ആരാധകര്‍ക്ക് അവരുടെ ഇഷ്ട താരം എപ്പോഴും മികച്ച പ്രകടനം നടത്തണം എന്നും, ടീമില്‍ സ്ഥിരം സ്ഥാനം വേണമെന്നും ആഗ്രഹം ഉണ്ടാകും.. പ്രകടനം മോശമായ സമയത്തും ഒപ്പം നിന്നവരെ മാത്രമാണ് ഞാന്‍ സഞ്ജു ഫാന്‍സ് എന്ന് ഉദേശിച്ചത്.. അല്ലാതെ പന്തിനെ തെറി വിളിക്കുന്നവരെ അല്ല.. സഞ്ജുവിന് പ്രകടനം നന്നായി തുടര്‍ന്നാല്‍ ടീമില്‍ അവസരങ്ങള്‍ ഇനിയും കിട്ടും…

മറ്റോരു പ്രധാന ആരോപണം പന്തിനു കിട്ടിയ അവസരങ്ങളെ കുറിച്ചാണ്. അതിനെക്കുറിച്ച് ഞാന്‍ ഒരു പോസ്റ്റ് ഈ ഗ്രൂപ്പില്‍ നേരത്തെ ഇട്ടിട്ടുണ്ട്. വീണ്ടും അതേ കാര്യം ഈ പോസ്റ്റില്‍ പറയാന്‍ താല്‍പര്യമില്ല.. അവസരങ്ങള്‍ ഒരുപാട് കൊടുത്തത് കൊണ്ട് ആരും ടീമില്‍ സ്ഥിരമാവില്ല.. ദിനേശ് കാര്‍ത്തിക് തന്നെ മികച്ച ഉദാഹരണം. മുരളി വിജയ്, പാര്‍ഥിവ് പട്ടേല്‍, ബിന്നി, മനീഷ് Pandey, വിജയ് ശങ്കര്‍…അങ്ങിനെ എത്രയോ പേരെ ഉദാഹരണമായി പറയാം..

കിട്ടിയ അവസരങ്ങള്‍ വിനിയോഗിച്ച്, ടീം തോറ്റു എന്ന് തോന്നുന്ന നിലയില്‍ നിന്ന് തിരിച്ചടിച്ച് വിജയിപ്പിക്കുന്ന, വിദേശത്ത് മുന്‍നിര ബാറ്റ്‌സ്മാന്മാര്‍ പരാജയപ്പെടുമ്പോള്‍ സെഞ്ചുറികള്‍ നേടുന്ന ഒരു താരത്തെ ഇനിയും കൂവാന്‍ ഇരിക്കുന്നവരെ എന്ത് വിളിക്കണം എന്നറിയില്ല ..

നിങ്ങളുടെ അന്ധമായ ആരാധനയും മറ്റുള്ള കളിക്കാരെ തെറിവിളിയും ബാധിക്കുന്നത് പന്തിനെ അല്ല, സൗമ്യനും , haters ഇത് വരെ ഇല്ലാതിരുന്ന സഞ്ജുവിനെ തന്നെയാണ്.. അത് കൊണ്ട് 2 പേരെയും ഇനിയെങ്കിലും താരതമ്യം നിര്‍ത്തുക.. അവര്‍ 2 പേരും ഒരുമിച്ച് ഇന്ത്യന്‍ ടീമില്‍ കളിക്കട്ടെ.. കളിക്കും.. ജയ് ഹിന്ദ്

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍