11 റണ്‍സിന് സെഞ്ച്വറി നഷ്ടമായെങ്കിലെന്താ? ധോണിക്കും പന്തിനുമൊന്നും സാധിക്കാത്തത് ഇഷാന്‍ കിഷന് പറ്റി

ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടി20യില്‍ 11 റണ്‍സിന് സെഞ്ച്വറി നഷ്ടമായത് നിരാശയായെങ്കിലും അതിനുമപ്പുറത്ത് വലിയൊരു നേട്ടമുണ്ടാക്കിയിരിക്കുകയാണ് കഴിഞ്ഞ ട്വന്റി20 മത്സരത്തിലെ വീരനായകന്‍ ഇഷാന്‍ കിഷന്‍. കഴിഞ്ഞ മത്സരത്തില്‍ അര്‍ദ്ധശതകം പൂര്‍ത്തിയാക്കിയ താരം ടിട്വന്റിയില്‍ ഏറ്റവും വലിയ സ്‌കോര്‍ സൃഷ്ടിച്ച ഇന്ത്യന്‍ വിക്കറ്റ് കീപ്പറായിട്ടാണ് മാറിയത്്.

ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടി20യില്‍ ഇഷാന്‍ തീര്‍ത്തു. 56 പന്തുകള്‍ നേരിട്ട് 89 റണ്‍സാണ് അദ്ദേഹം നേടിയത്. 10 ഫോറും മൂന്ന് സിക്സും ഇഷാന്റെ ബാറ്റില്‍ നിന്ന് പിറന്നു. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരിലെ ഉയര്‍ന്ന ടി20 സ്‌കോറെന്ന റെക്കോഡിനുടമയായിരിക്കുകയാണ് ഇഷാന്‍ കിഷന്‍. എംഎസ് ധോണി, റിഷഭ് പന്ത് എന്നിവരെയെല്ലാം ഇഷാന്‍ കടത്തിവെട്ടിയിരിക്കുകയാണ്.

മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണി സിഎസ്‌കെയ്ക്കായി ഗംഭീരപ്രകടനം നടത്തിയിട്ടുണ്ടെങ്കിലും ദേശീയ ടീമില്‍ വലിയ പ്രകടനം നടത്താനായിട്ടില്ല. 98 മത്സരത്തില്‍ ധോണിക്ക് രണ്ട് തവണ മാത്രമാണ് അര്‍ധ സെഞ്ച്വറി നേടാനായത്.

56 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. നിലവിലെ ഇന്ത്യയുടെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായ റിഷഭ് പന്തിനും ടി20യില്‍ വലിയൊരു പ്രകടനം ഇന്ത്യക്കായി കാഴ്ചവെക്കാനായിട്ടില്ല. 43 മത്സരത്തില്‍ നിന്ന് 683 റണ്‍സ് നേടിയ റിഷഭ് മൂന്ന് അര്‍ധ സെഞ്ച്വറിയാണ് നേടിയത്. ഉയര്‍ന്ന സ്‌കോര്‍ 65 റണ്‍സ്.