ആ താരം കഴിഞ്ഞ വർഷം ചെന്നൈയിൽ എന്തൊരു ദുരന്തം പ്രകടനമാണ് കാഴ്ച വെച്ചത്: ക്രിസ് ശ്രീകാന്ത്

കഴിഞ്ഞ വർഷം സിഎസ്‌കെയിലേക്ക് മടങ്ങിയ രവിചന്ദ്രൻ അശ്വിൻ ഫ്രാഞ്ചൈസി മേധാവികളോട് തന്നെ വിട്ടയക്കാൻ ആവശ്യപ്പെട്ടതായി ചില റിപ്പോർട്ടുകൾ ഇപ്പോൾ അവകാശപ്പെടുന്നു. കഴിഞ്ഞ വർഷം ചെന്നൈ ഫ്രാഞ്ചൈസിയിൽ അശ്വിൻ തിരിച്ചെത്തിയത് വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. കാരണം അതേ ഫ്രാഞ്ചൈസിയിൽ നിന്നാണ് അദ്ദേഹം തന്റെ കരിയർ ആരംഭിച്ചത്. എന്നാൽ അശ്വിന്റെ തിരിച്ചുവരവ് ഒരു വർഷത്തേക്ക് മാത്രമേ നീണ്ടുനിൽക്കൂ. താരം ചെന്നൈയിൽ നിന്ന് പോകുന്നതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ക്രിസ് ശ്രീകാന്ത്.

ക്രിസ് ശ്രീകാന്ത് പറയുന്നത് ഇങ്ങനെ:

‘ഐപിഎല്‍ 2025ല്‍ അശ്വിന്റെ പ്രകടനം മികച്ചതായിരുന്നില്ല. ഇതിന് മുമ്പ് 2015ലാണ് അശ്വിന്‍ അവസാനമായി ചെന്നൈ സൂപ്പര്‍ കിങ്‌സിനായി കളിച്ചത്. അന്നും അശ്വിനെ വേണ്ട പോലെ സിഎസ്കെ കളിപ്പിച്ചിരുന്നില്ല. ഇക്കഴിഞ്ഞ സീസണില്‍ പോലും അശ്വിന്‍ കളിക്കാത്ത മത്സരങ്ങളുണ്ടായിരുന്നു. ഇത് ഫ്രാഞ്ചൈസി ക്രിക്കറ്റാണെന്ന് എല്ലാവരും മനസിലാക്കണം. എല്ലാവരും അശ്വിന്റെ റെക്കോർഡുകളെ പ്രശംസിക്കുന്നുണ്ട്. എന്നാല്‍ യാഥാർത്ഥ്യം എന്താണെന്നുവെച്ചാൽ കഴിഞ്ഞ വര്‍ഷം അശ്വിന് ചെന്നൈ സൂപ്പര്‍ കിങ്‌സിനായി മികച്ച പ്രകടനം നടത്താൻ കഴിഞ്ഞിട്ടില്ല എന്നതുതന്നെയാണ്”

ക്രിസ് ശ്രീകാന്ത് തുടർന്നു:

Read more

” സിഎസ്കെയ്ക്ക് മികച്ച ബോളേഴ്‌സിനെ ആവശ്യമാണ്. കിരീടം നേടാന്‍ സാധിക്കുന്ന ഒരു ടീമിനെയാണ് അവര്‍ പടുത്തുയര്‍ത്താന്‍ ശ്രമിക്കുന്നത്. 2015ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് അശ്വിനോട് വിടപറഞ്ഞപ്പോള്‍ ഇത് ഒരുപോലെ സന്തോഷവും ദുഃഖവും നല്‍കുന്നതാണെന്ന് ആരും തന്നെ പറഞ്ഞിരുന്നില്ല. അദ്ദേഹം ഒരു ഇതിഹാസമാണ് എന്നതുകൊണ്ട് മാത്രം നിങ്ങള്‍ക്ക് അശ്വിനെ ടീമില്‍ നിലനിര്‍ത്താന്‍ സാധിക്കില്ല. ഇത് ഫ്രാഞ്ചൈസി ക്രിക്കറ്റാണ്. എല്ലാ ടീമുകളും അത്തരം കഠിനമായ തീരുമാനങ്ങൾ എടുക്കുന്നു. സച്ചിൻ, ധോണി, കോഹ്‌ലി പോലുള്ള കളിക്കാരെ മാത്രമേ ഇവിടെ ബഹുമാനിക്കൂ,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.