ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം: നിര്‍ണായക പ്രഖ്യാപനവുമായി ഗാംഗുലി

ദക്ഷിണാഫ്രിക്കന്‍ പര്യടനവുമായി മുന്‍പോട്ട് പോകാനാണ് തീരുമാനമെന്ന് വ്യക്തമാക്കി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കയിലേക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ അയക്കുമോ എന്ന ആശങ്ക നിലനില്‍ക്കവേയാണ് ഗാംഗുലിയുടെ പ്രതികരണം.

‘നിലവിലെ സാഹചര്യത്തില്‍ പര്യടനത്തില്‍ മാറ്റമില്ല. തീരുമാനിക്കാന്‍ ഇനിയും സമയമുണ്ട്. ഡിസംബര്‍ 17നാണ് ആദ്യ ടെസ്റ്റ്. അതിനെ കുറിച്ച് ഞങ്ങള്‍ ആലോചിക്കും.കളിക്കാരുടെ സുരക്ഷയ്ക്കും ആരോഗ്യത്തിനുമാണ് പ്രഥമ പരിഗണന. അതിനായി സാധ്യമായതെല്ലാം ചെയ്യും. വരും ദിവസങ്ങളില്‍ എന്താണ് സംഭവിക്കുക എന്ന് നോക്കാം’ സൗരവ് ഗാംഗുലി പറഞ്ഞു.

Future generation needs it': Ex-SA captain hopes 'biggest cricketing  nation' India won't scrap tour amid Covid concerns | Cricket - Hindustan  Times

ന്യൂസിലാന്‍ഡിന് എതിരായ രണ്ടാം ടെസ്റ്റിന് പിന്നാലെ ഡിസംബര്‍ 8, 9 തിയതികളിലായിട്ടാണ് ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കയിലേക്ക് പറക്കുക. ഏഴ് ആഴ്ച നീളുന്നതാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം. ഡിസംബര്‍ 17 ആരംഭിക്കുന്ന പര്യടനത്തില്‍ ഇന്ത്യ മൂന്ന് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും നാല് ടി20കളും കളിക്കും.

ദക്ഷിണാഫ്രിക്കയുടെ വടക്കന്‍ മേഖലയിലാണ് ഒമിക്രോണ്‍ പടരുന്നത്. ഇന്ത്യയുടെ ടെസ്റ്റ് വേദികളായ ജൊഹാന്നസ്ബര്‍ഗ്, പ്രിട്ടോറിയ എന്നിവ കോവിഡ് ഭീതിയിലാണ്.