ദക്ഷിണാഫ്രിക്കയ്ക്കതിരെ നടക്കുന്ന ടി-20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാകുകയാണ്. അതിനു മുന്നോടിയായി ഇന്ത്യയുടെ ബാറ്റിങ് നിരയെക്കുറിച്ചുള്ള ചർച്ചകൾക്ക് മറുപടി നൽകിയിരിക്കുകയാണ് ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ ബാറ്റിങ് പൊസിഷനെ കുറിച്ചും സൂര്യ സംസാരിച്ചു.
സൂര്യകുമാർ യാദവ് പറയുന്നത് ഇങ്ങനെ:
” ആദ്യം സഞ്ജു ടീമിൽ എത്തിയപ്പോൾ ടോപ്പ് ഓർഡറിലായിരുന്നു ബാറ്റ് ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ കാര്യങ്ങൾ അങ്ങനെയല്ല. ഓപ്പണർമാരല്ലാത്ത എല്ലാ താരങ്ങളും ഏത് പൊസിഷനിലും കളിക്കാൻ തയ്യാറായിരിക്കണം. ഓപ്പണിംഗ് സ്ഥാനത്ത് സഞ്ജു നന്നായി കളിച്ചിരുന്നു. പക്ഷേ ശ്രീലങ്കയുമായുള്ള പരമ്പരയിൽ സഞ്ജുവിന് മുമ്പ് ടോപ്പ് ഓർഡറിൽ കളിച്ചിരുന്നത് ഗിൽ ആയിരുന്നു. അതുകൊണ്ട് ഓപ്പണിംഗ് സ്ഥാനം ഗില്ലിന് അർഹതപ്പെട്ടതാണ്”
Read more
” സഞ്ജുവിന് ഞങ്ങൾ മതിയായ അവസരങ്ങൾ നൽകിയിട്ടുണ്ട്. ഏത് നമ്പറിൽ ബാറ്റ് ചെയ്യാനും അദ്ദേഹം തയ്യാറാണ്. ഏത് പൊസിഷനിലും സാഹചര്യത്തിനനുരിച്ച് മൂന്നാം സ്ഥാനം മുതൽ ആറാം സ്ഥാനം വരെ ബാറ്റ് ചെയ്യാൻ സഞ്ജുവിന് കഴിയുമെന്നത് സന്തോഷം നൽകുന്ന കാര്യമാണ്. ഗില്ലും സഞ്ജുവും ടീമിന്റെ അവിഭാജ്യഘടകങ്ങളാണ്. ഒരാൾ ഓപ്പണർ ആകുമ്പോൾ മറ്റൊരാൾക്ക് ലോവർ ഓഡറിൽ കളിക്കാം. അല്ലെങ്കിൽ ഇരുവർക്കും ഏത് റോളുകളും ഏറ്റെടുക്കാം. അതുകൊണ്ട് തന്നെ ടീമിനു രണ്ടു പേരും മുതൽകൂട്ടാണ്” സൂര്യകുമാർ കൂട്ടിച്ചേർത്തു.







