വാടാ മക്കളെ ഞങ്ങൾ നിങ്ങൾക്കായി കാത്തിരിക്കുകയാണ്, ഇംഗ്ലണ്ടിനോട് തോറ്റ് പേടിച്ച് പിന്മാറി കളയരുത്; ഇന്ത്യയെ ഓർമ്മിപ്പിച്ച് അക്തർ

ബുധനാഴ്ച സിഡ്‌നിയിൽ നടന്ന ടി20 ലോകകപ്പ് 2022 ലെ ആദ്യ സെമിയിൽ പാകിസ്ഥാൻ 7 വിക്കറ്റിന് ന്യൂസിലൻഡിനെ മറികടന്നു. ഞായറാഴ്ച മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്ന ഫൈനലിലേക്ക് അവർ കടന്നു. ഇന്ന് നടക്കുന്ന ഇന്ത്യ ഇംഗ്ലണ്ട് മത്സരത്തിലെ വിജയികളെ പാകിസ്ഥാൻ ഫൈനലിൽ നേരിടും.

ചിരവൈരികൾ തമ്മിലുള്ള ഗ്രാൻഡ് ഫിനാലെ കാണാൻ ഇന്ത്യയിലും പാക്കിസ്ഥാനിലുടനീളമുള്ള ആരാധകരും മുൻ ക്രിക്കറ്റ് താരങ്ങളും ആഗ്രഹിക്കുന്നു. ബാബർ അസം മുതൽ മാത്യു ഹെയ്ഡൻ വരെയുള്ള പാകിസ്താന്റെ മാനേജ്മെന്റും താരങ്ങളും എല്ലാം ആഗ്രഹിക്കുന്നത് വലിയ ഗ്രൗണ്ടിൽ അത്രയധികം ആളുകളുടെ മുന്നിൽ നടക്കുന്ന ഒരു ഇന്ത്യ പാകിസ്ഥാൻ ഫൈനൽ കാണാൻ തന്നെയാണ്.

അതേസമയം, അഡ്‌ലെയ്ഡ് ഓവലിൽ ഇന്ത്യ വിജയിക്കുന്നതിന് മുൻ പാകിസ്ഥാൻ പേസ് ഇതിഹാസം ഷോയിബ് അക്തർ ആശംസകൾ നേർന്നു. പാക്കിസ്ഥാന്റെ ക്ലിനിക്കൽ വിജയത്തിന് ശേഷം, രണ്ട് ഏഷ്യൻ ക്രിക്കറ്റ് ഭീമന്മാർ വീണ്ടും കിരീടത്തിനായി പോരാടുന്നത് കാണാൻ ആഗ്രഹിക്കുന്നുവെന്ന് പ്രസ്താവിച്ച് അദ്ദേഹം ട്വിറ്ററിൽ ഒരു വീഡിയോ പങ്കിട്ടു.

ഹേ ഇന്ത്യ, ഞങ്ങൾ മെൽബണിൽ എത്തി നിങ്ങൾക്കായി കാത്തിരിക്കുന്നു). സെമിഫൈനലിൽ ഇംഗ്ലണ്ടിനെ തകർത്ത് മെൽബണിൽ ഫൈനലിലേക്ക് മുന്നേറുന്നതിന് ഞാൻ നിങ്ങൾക്ക് എല്ലാ ആശംസകളും നേരുന്നു. 1992ൽ ഈ വേദിയിൽ വെച്ചാണ് ഞങ്ങൾ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്,” അക്തർ പറഞ്ഞു.

“ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഒരു ഫൈനൽ ഞാൻ ആഗ്രഹിക്കുന്നു. ടൂർണമെന്റിൽ ഈ രണ്ട് ടീമുകളും തമ്മിൽ മറ്റൊരു കളി ഉണ്ടായിരിക്കണം, വാസ്തവത്തിൽ, ലോകം മുഴുവൻ അത് ആഗ്രഹിക്കുന്നു, ”അദ്ദേഹം പറഞ്ഞു.

എന്തായാലും ഇന്ത്യയോ ഇംഗ്ലണ്ടായാലും ഇന്ത്യ ആയാലും പാകിസ്താനെ സംബന്ധിച്ച് ബുദ്ധിമുട്ട് ആകുമെങ്കിലും ബോളിങ് മികവിൽ അതൊക്കെ അതിജീവിക്കാം എന്നാണ് പാകിസ്ഥാൻ കണക്ക് കൂട്ടുന്നത്. ബാബർ- റിസ്‌വാൻ സഖ്യം കൂടി ഫോമിലായ സ്ഥിതിക്ക് പാകിസ്താന് കാര്യങ്ങൾ എളുപ്പമായിരിക്കും.