ഡ്രീം ഹാട്രിക്കില്‍ ആരെക്കൊ വേണം?; തുറന്നു പറഞ്ഞ് കരീബിയന്‍ പേസര്‍

ക്രിക്കറ്റ് കരിയറില്‍ ഹാട്രിക്ക് നേടുകയെന്നത് ഏതൊരു ബോളറുടെയും സ്വപ്‌നമാണ്. ആരെയൊക്കെ പുറത്താക്കി സ്വപ്‌ന തുല്യമായ ഹാട്രിക്ക് തികയ്ക്കാനാണ് ആഗ്രഹിക്കുന്നതെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് വെസ്റ്റിന്‍ഡീസ് പേസര്‍ ഷെല്‍ഡണ്‍ കോട്രെല്‍.

ക്രിസ് ഗെയ്ല്‍, രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി എന്നിവരെ ഔട്ടാക്കി ഹാട്രിക് തികയ്ക്കാനാണ് മോഹം. കോഹ്ലിയെ മൂന്നാം വിക്കറ്റായി ലഭിക്കുന്നത് സ്വപ്‌ന തുല്യമായ ഹാട്രിക്കാകും- കോട്രെല്‍ പറഞ്ഞു.

വിന്‍ഡീസ് നിരയിലെ മികച്ച പേസര്‍മാരിലൊരാളായ കോട്രെല്‍ പാകിസ്ഥാനെതിരായ നിശ്ചിത ഓവര്‍ ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ടീമില്‍ ഇടംപിടിച്ചിരുന്നു. എന്നാല്‍ കോട്രല്‍ അടക്കം നാല് താരങ്ങള്‍ക്ക് കോവിഡ് ബാധിച്ചതോടെ വിന്‍ഡീസ്- പാകിസ്ഥാന്‍ ഏകദിന പരമ്പര മാറ്റിവച്ചിരിക്കുകയാണ്. പരമ്പര പുനരാരംഭിക്കുന്നതിന് മുന്‍പ് കോട്രല്‍ കോവിഡ് മുക്തനാകുമെന്നാണ് കരുതപ്പെടുന്നത്.