അനുഷ്കയെ കോഹ്ലി വിവാഹം കഴിച്ചത് വെറുതേയല്ല..!, വിരാടിന്‍റെ സുഹൃത്തിന്റെ അമ്മയുടെ വെളിപ്പെടുത്തലില്‍ അന്ധാളിച്ച് ആരാധകര്‍

ഇന്ത്യയിൽ ഏറ്റവും അധികം ആരാധകരുള്ള സെലിബ്രിറ്റി ദമ്പതികളാണ് വിരാട് കോഹ്ലിയും അനുഷ്ക ശർമയും. ഇരുവരും തങ്ങളുടെ മേഖലകളിൽ തിളങ്ങി നിൽക്കുമ്പോഴാണ്  പ്രണയിച്ച് വിവാഹിതരായത്. 2017 ലായിരുന്നു ഇവരുടെ വിവാഹം. 2021 ൽ ഇരുവർക്കും പെൺകുഞ്ഞ് ജനിച്ചു.

കോഹ്ലി- അനുഷ്ക ദമ്പതികൾ സോഷ്യൽ മീഡിയയിലും തങ്ങളുടെ വിശേഷങ്ങൾ ആരാകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ വീണ്ടും കോഹ്ലിയുടെയും അനുഷ്കയുടേയും പ്രണയം ആരാധകർക്കിടയിൽ ചർച്ചാവിഷയം ആയിരിക്കുകയാണ്. ഇത്തവണ കുട്ടിക്കാലത്ത്  കോഹ്ലി തന്റെ സുഹൃത്തിന്റെ അമ്മയോട് പറഞ്ഞ വാക്കുകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

വലുതാവുമ്പോൾ താൻ വലിയ നിലയിലെത്തുമെന്നും ഒരു സിനിമാ നടിയെ വിവാഹം കഴിക്കും എന്നായിരുന്നു കോഹ്ലി കുട്ടിക്കാലത്ത് സുഹൃത്തിനോട് പറഞ്ഞത്. കോഹ്ലിയുടെ ബാല്യകാല സുഹൃത്ത് ഷാൽ സോന്ദിയുടെ അമ്മയാണ് ഈ വെളിപ്പെടുത്തൽ നടത്തിയത്. കുട്ടിക്കാലത്ത് കോഹ്ലിക്ക് ഏറെ അടുപ്പം ഉണ്ടായിരുന്ന സുഹൃത്താണ് ഷാൽ സോന്ദി. സോന്ദിയുടെ കുടുംബത്തോടും കോഹ്ലി ഏറെക്കാലം അടുപ്പം സൂക്ഷിച്ചിരുന്നു.

പണ്ട് മദൻലാൽ അക്കാദമിക്ക് സമീപം ഒരു സിനിമയുടേയോ, പരസ്യത്തിന്റെയോ പോസ്റ്റർ ഉണ്ടായിരുന്നു. അതിലേക്ക് കൗതുകത്തോടെ നോക്കി കുറച്ച് നേരം നിന്നതിന് ശേഷം കുട്ടിയായിരുന്ന കോഹ്ലി ഇങ്ങനെ പറഞ്ഞു,”  വളർന്ന് വലുതാവുമ്പോൾ ഞാൻ  വലിയ നിലയിലെത്തും. ഒരു നായികയെ ഞാൻ വിവാഹം കഴിക്കും” സോന്ദിയുടെ അമ്മയോടാണ് കുട്ടി കോഹിലി തന്റെ ആഗ്രഹം പങ്കുവെച്ചത്.

എന്തായാലും ആഗ്രഹിച്ചപോലെ തന്നെ  കോഹ്ലി വലിയവനായല്ലോ എന്ന്  സോന്ദിയുടെ അമ്മയും പറയുന്നു. സോന്ദിയുടെ ജന്മദിനത്തിന് കോഹ്ലിയും അനുഷ്കയും വീട് സന്ദർശിച്ചിരുന്നുവെന്നും  അവർ മാധ്യമങ്ങളോട് പറഞ്ഞു