'ഈ രീതി പിന്തുടരാന്‍ സാധിക്കില്ല'; രോഹിത്തിന്റെ കാര്യത്തില്‍ അതൃപ്തി പരസ്യമാക്കി കോഹ്‌ലി

ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയുടെ പരിക്ക് സൃഷ്ടിച്ച ആശയക്കുഴപ്പത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. രോഹിത് കളിക്കുമോ ഇല്ലയോ എന്നതില്‍ ഇപ്പോഴും വ്യക്തതയില്ലെന്നും ഇത്രയുമായിട്ടും തീരുമാനമാകാത്ത ഈ രീതി അംഗീകരിക്കാനാവില്ലെന്നും കോഹ്‌ലി പറഞ്ഞു.

“സെലക്ഷന്‍ മീറ്റിംഗിന് മുമ്പ് ഞങ്ങള്‍ക്ക് ഒരു മെയില്‍ ലഭിച്ചിരുന്നു. രോഹിത് ശര്‍മയെ പരിഗണിക്കേണ്ടതില്ല എന്നാണ് മെയിലില്‍ പറഞ്ഞിരുന്നത്. പരിക്കിനെ കുറിച്ച് രോഹിത്തിനെ ബോധവാനാക്കിയെന്നും, പര്യടനത്തില്‍ രോഹിത് ഉണ്ടാവില്ലെന്നും പറഞ്ഞു. സെലക്ഷന്‍ മീറ്റിംഗിന് ശേഷം രോഹിത് ഐ.പി.എല്ലില്‍ കളിച്ചു.”

Manoj Tiwary

“ഓസ്ട്രേലിയയിലേക്ക് എന്തുകൊണ്ടാണ് ഞങ്ങള്‍ക്കൊപ്പം രോഹിത് വരാതിരുന്നത് എന്നതില്‍ ഒരു വിവരവും ലഭിച്ചിട്ടില്ല. എന്‍.സി.എയിലാണ് രോഹിത് എന്ന അറിവ് മാത്രമാണ് ഇപ്പോള്‍ ഞങ്ങള്‍ക്കുള്ളത്. നവംബര്‍ 11-ന് രോഹിത്തിന്റെ ഫിറ്റ്നസ് പരിശോധിക്കും എന്നുമറിയാം.”

Virat Kohli on Rohit Sharma

“ഈ രീതി പിന്തുടരാന്‍ സാധിക്കില്ല. ഇവിടെ ആശയക്കുഴപ്പവും, വ്യക്തത ഇല്ലായ്മയും അനിശ്ചിതത്വവുമുണ്ട്. രോഹിത് കളിക്കുമോ ഇല്ലയോ എന്നതില്‍ ഇപ്പോഴും വ്യക്തതയില്ല. സാഹയുടേത് പോലെ ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്ന് ഫിറ്റ്നസ് വീണ്ടെടുക്കാനാണ് രോഹിത്തും, ഇഷാന്തും ശ്രമിച്ചിരുന്നത് എങ്കില്‍ നന്നായിരുന്നു.” ഓസീസിനെതിരായ ഏകദിനത്തിന് മുമ്പേ സംസാരിക്കവേ കോഹ്‌ലി പറഞ്ഞു.

There

പിതാവിന് അസുഖം ബാധിച്ച കാരണത്താലാണ് രോഹിത് ഐ.പി.എല്ലിന് ശേഷം ടീമിനൊപ്പം സിഡ്നിയിലേക്ക് പോകാതെ ഇന്ത്യയിലേക്ക് മടങ്ങിയതെന്ന് ബി.സി.സി.ഐ അറിയിച്ചിട്ടുണ്ട്.