ഇന്ത്യയ്ക്ക് വേറെയും വിക്കറ്റ് കീപ്പര്‍മാരുണ്ടെന്ന് ഓര്‍മ്മ വേണം; റിഷഭിനോട് കോഹ്‌ലി

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയും വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തും പ്രത്യക്ഷപ്പെടുന്ന സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഇന്ത്യയുടെ പരസ്യം ശ്രദ്ധ നേടുന്നു. ടി20 ലോക കപ്പിന്റെ വരവറിയിച്ചു കൊണ്ടുള്ള പരസ്യം കോഹ്‌ലിയും പന്തും തമ്മിലുള്ള വാഗ്വാദമാണ് കാണിക്കുന്നത്.

വിര്‍ച്വല്‍ കോളിലൂടെയാണ് പന്തും കോഹ്‌ലിയും തമ്മിലെ സംസാരം അവതരിപ്പിച്ചിരിക്കുന്നത്. ടി20യില്‍ സിക്സുകള്‍ നിങ്ങള്‍ക്ക് ജയം തേടി തരും എന്നാണ് പന്തിനോട് കോഹ്‌ലി പറയുന്നത്. ആശങ്കപ്പെടേണ്ട, ഞാന്‍ എല്ലാ ദിവസവും പരിശീലനം നടത്തുന്നുണ്ട് എന്ന് പന്തിന്റെ മറുപടിയും. സിക്സ് പറത്തി ഒരു വിക്കറ്റ് കീപ്പറാണ് ഇന്ത്യക്ക് ലോക കപ്പ് നേടി തന്നത് എന്നും 2011 ലോക കപ്പ് ജയത്തെ ഓര്‍മ്മിപ്പിച്ച് കോഹ്‌ലിയോട് പന്ത് പറയുന്നു.

അതെ, എന്നാല്‍ അതിന് ശേഷം ധോണിയെ പോലൊരു വിക്കറ്റ് കീപ്പറെ ഇന്ത്യക്ക് ലഭിച്ചിട്ടില്ലെന്ന് കോഹ്‌ലി. ഞാനാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പറെന്ന് പന്തിന്റെ മറുപടി. നോക്കൂ, ഇന്ത്യക്ക് ഒരുപാട് വിക്കറ്റ് കീപ്പര്‍മാരുണ്ട്, സന്നാഹ മത്സരങ്ങളില്‍ ആര് കളിക്കും എന്ന് നോക്കട്ടെ, എന്നായിരുന്നു കോഹ്‌ലി അതിന് മറുപടി നല്‍കിയത്.

Kohli and Pant will be looking to win India's first T20 World Cup title since 2007.

ഒക്ടോബര്‍ 18, 20 തിയതികളിലാണ് ഇന്ത്യയുടെ സന്നാഹ മത്സരം. ഇംഗ്ലണ്ടും ഓസ്‌ട്രേലിയയുമാണ് എതിരാളികള്‍. ഒക്ടോബര്‍ 24നാണ് ഇന്ത്യയുടെ ആദ്യ മത്സരം. ചിരവൈരികളായ പാകിസ്ഥാന് എതിരാളി.