ചെയ്യാത്ത കുറ്റത്തിന് ഷമിക്ക് അമ്പയറുടെ താക്കീത്; ഉടക്കി കോഹ്‌ലി

കേപ്ടൗണ്‍ ടെസ്റ്റിന്റെ രണ്ടാം ദിനത്തിലെ ആദ്യ മണിക്കൂറില്‍ മുഹമ്മദ് ഷമിയെ ചെയ്യാത്ത കുറ്റത്തിന് താക്കീത് ചെയ്ത് അമ്പയര്‍ ഇറാസ്മസ്. പിച്ചിലെ ഡെയിഞ്ചര്‍ മേഖലയിലൂടെ ഷമിയുടെ ബോളിംഗിന്റെ ഫോളോഅപ്പ് വന്നതിനാണ് അമ്പയര്‍ മുന്നറിയിപ്പ് നല്‍കിയത്. എന്നാല്‍ റീപ്ലേകളില്‍ ഷമി പിച്ചിലെ ഡെയ്ഞ്ചര്‍ ഏരിയയില്‍ കാലുകുത്തുന്നില്ലെന്ന് വ്യക്തമായിരുന്നു.

ഇതോടെ കോഹ്‌ലി സംഭവം ഏറ്റെടുത്തു. ഷമിക്ക് താക്കീത് നല്‍കിയ അമ്പയറുമായി താരം തര്‍ക്കിച്ചു. ഗ്രൗണ്ടില്‍ ബാറ്റ്സ്മാന് സമ്മര്‍ദം സൃഷ്ടിക്കുകയും തന്റെ കളിക്കാര്‍ക്ക് വേണ്ടി വാദിക്കുകയും ചെയ്യുന്ന കോഹ്‌ലിയുടെ സമീപനം ആരാധകരെയും ആവേശത്തിലാക്കിയിരിക്കുകയാണ്.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ നിര്‍ണായകമായ മൂന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ആതിഥേയരെ 210 റണ്‍സിന് പുറത്താക്കിയ ഇന്ത്യ, രണ്ടാം ഇന്നിംഗ്സില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 57 റണ്‍സെന്ന നിലയിലാണ്. ഒന്നാം ഇന്നിംഗ്സില്‍ 13 റണ്‍സിന്റെ നേരിയ ലീഡ് സ്വന്തമാക്കിയ ഇന്ത്യയ്ക്ക്, രണ്ടാം ഇന്നിംഗ്‌സില്‍ 24 റണ്‍സിനിടെ ഓപ്പണര്‍മാരെ ഇരുവരെയുമാണ് നഷ്ടമായത്.

കെ.എല്‍. രാഹുല്‍ 22 പന്തില്‍ 10 റണ്‍സെടുത്ത് മാര്‍ക്കോ ജെന്‍സനും മയാങ്ക് അഗര്‍വാള്‍ 15 പന്തില്‍ ഏഴു റണ്‍സെടുത്ത് കഗീസോ റബാദയ്ക്കും വിക്കറ്റ് സമ്മാനിച്ചു. നിലവില്‍ 70 റണ്‍സിന്റെ ലീഡുള്ള ഇന്ത്യയ്ക്കായി വിരാട് കോഹ്‌ലിയും (14*) ചേതേശ്വര്‍ പൂജാരയുമാണ് (9*) ക്രീസില്‍