ഇംഗ്ലണ്ടിനെതിരെ നടന്ന രണ്ടാം ഏകദിന മത്സരത്തിൽ ഇന്ത്യ നാല് വിക്കറ്റിനാണ് വിജയിച്ചത്. ഒഡീഷയിലെ കട്ടക്ക് സ്റ്റേഡിയത്തിലായിരുന്നു മത്സരം നടന്നത്. താപനില 34 ഡിഗ്രി സെൽഷ്യസായിട്ടും ആരാധകർ മത്സരം കാണാൻ എത്തിയിരുന്നു. ചൂട് കാരണം കാണികൾ അസ്വസ്ഥരായിരുന്നു.
ആ സമയത്ത് ഗ്രൗണ്ട് സ്റ്റാഫ് ആരാധകരെ തണുപ്പിക്കാൻ വെള്ളം ചീറ്റിച്ചിരുന്നു. ചൂടിൽ നിന്ന് രക്ഷിക്കാൻ ചെയ്യ്തതാണെങ്കിലും സമൂഹ മാധ്യമങ്ങളിൽ വീഡിയോ വൈറൽ ആയതോടെ വിമർശനങ്ങൾ ഉയരുകയാണ്. പണം കൊടുത്ത് കളി കാണാൻ വരുന്നവരെ ഇങ്ങനെ ആണോ ട്രീറ്റ് ചെയ്‌യേണ്ടത് എന്നാണ് ഒരു വിഭാഗം ആളുകൾ ചോദിച്ചിരിക്കുന്നത്.
എന്നാൽ ഇന്ത്യൻ താരമായ റിഷബ് പന്ത് അടക്കമുള്ളവർ ഈ പ്രവർത്തിയിൽ പിന്തുണയുമായി രംഗത്ത് എത്തിയിരുന്നു. ഉച്ചയ്ക്ക് ശേഷം ആരംഭിക്കുന്ന മത്സരമായതിനാൽ വെയിലത്ത് ഇരുന്ന ആരാധകരെ തണുപ്പിക്കാൻ വെള്ളം നിറച്ച വലിയ ജാർ ഗ്യാലറികളിൽ എത്തിച്ച് വെള്ളം ചീറ്റിക്കുകയായിരുന്നു.
ഏറെനാളായി ഫോം ഔട്ട് ആയി നിന്നിരുന്ന രോഹിത് ശർമയുടെ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യക്ക് തകർപ്പൻ ജയം നേടാനായത്. രോഹിത് 90 പന്തികൾ 12 ഫോറും 7 സിക്സറുകളുമടക്കം 119 റൺസാണ് താരം നേടിയത്.