'എന്റെ ജന്മസ്ഥലം എനിക്ക് വിനയായി'; ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിലെ വംശീയതയെ കുറിച്ച് ഉസ്മാന്‍ ഖ്വാജ

ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ടീമില്‍ ഇടംപിടിച്ച ആദ്യ മുസ്‌ലിം താരവും ആദ്യ പാക് വംശജനുമാണ് ഉസ്മാന്‍ ഖ്വാജ. ഓസ്‌ട്രേലിയക്കായി 44 ടെസ്റ്റുകളിലും 40 ഏകദിനങ്ങളിലും ഖ്വാജ കളത്തിലിറങ്ങിയിട്ടുണ്ട്. ഇപ്പോഴിതാ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിലെ വംശീയതയെ കുറിച്ച് വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുകയാണ് ഖ്വാജ.

“കളിച്ചുവളരുന്ന കാലത്ത് ഞാനൊരു മടിയനായാണ് അറിയപ്പെട്ടിരുന്നത്. അതെന്റെ പതിഞ്ഞ സ്വഭാവമുള്ള വ്യക്തിത്വം കൊണ്ടാണെന്നാണ് ഞാന്‍ കരുതുന്നത്. പാകിസ്താനിലുള്ളവരെയും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലുള്ളവരെയും കാണുമ്പോള്‍ അലസന്‍മാരാണെന്ന് തോന്നും.”

Usman Khawaja admits brother

“എന്റെ ഓട്ടം ഒരിക്കലും സ്വാഭാവികമായിരുന്നില്ല, അതുകൊണ്ടുതന്നെ ഞാന്‍ ധാരാളം ഫിറ്റ്‌നസ് ടെസ്റ്റുകള്‍ക്ക് വിധേയമായി. എന്റെ ജന്മസ്ഥലമാണ് എനിക്ക് വിനയായത്. ഇതില്‍ നിന്ന് ഞാനിപ്പോഴും പൂര്‍ണമായും കരകയറിയിട്ടില്ല” ഖ്വാജ പറഞ്ഞു.

Usman Khawaja brother | Test batsman speaks on family drama after Sri Lanka centuryതന്റെ സഹതാരങ്ങളില്‍ നിന്നും പോലും തനിക്ക് പലപ്പോഴും വംശീയമായ അധിക്ഷേപങ്ങള്‍ കേള്‍ക്കേണ്ടിവന്നിട്ടുണ്ടെന്ന ഖ്വാജ നേരത്തെ തുറന്നുപറഞ്ഞിരുന്നു. അന്ന് ഖ്വാജയെ തള്ളി ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡും രംഗത്തു വന്നിരുന്നു.