രാജസ്ഥാന് അപ്രതീക്ഷിത തിരിച്ചടി, സൂപ്പർ താരം ടീം വിട്ടു

ഐപിഎൽ 2022 സീസണിന്റെ ശേഷിക്കുന്ന മത്സരങ്ങളിൽ ഡാരിൽ മിച്ചൽ രാജസ്ഥാൻ റോയൽസ് ടീമിന്റെ ഭാഗമാകില്ല. മെയ് 26 ന് ആരംഭിക്കുന്ന കൗണ്ടി സെലക്ട് ഇലവനെതിരായ ടൂർ ഗെയിമിന് മുന്നോടിയായി കിവി ടീമിനൊപ്പം ചേരാൻ ന്യൂസിലൻഡ് ഓൾറൗണ്ടർ ഉടൻ ഇംഗ്ലണ്ടിലേക്ക് വിമാനം കയറും.

ജൂൺ 2 മുതൽ 27 വരെ നടക്കാനിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരൾ അടങ്ങിയ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പരമ്പരയ്ക്കുള്ള ന്യൂസിലൻഡ് ടീമിൽ മിച്ചൽ ഇടം നേടിയിരുന്നു. താരത്തിന് നന്ദി പറഞ്ഞ് സംഗക്കാര രംഗത്ത് വന്നു

“സുഹൃത്തുക്കളെ , ഡാരിൽ തുടക്കം മുതലേ നമ്മുടെ കൂടെയുണ്ട്. ഈ ഗ്രൂപ്പിനെ ഒരുപാട് സഹായിക്കാൻ അവന്‌ സാധിച്ചിട്ടുണ്ട്. ടീമിനെ മൊത്തത്തിൽ പ്രചോദനം ചെയ്യാനുള്ള അവന്റെ കഴിവിനെ അഭിനധികാതെ വയ്യ. എല്ലാവരോടും ടീമിനായി മാക്സിമം ചെയ്യാൻ നമ്മൾ പറഞ്ഞിരുന്നു, അത് ഡാരിൽ ചെയ്തു, നന്ദി.”

2021 ലെ ഐസിസി ടി 20 ലോകകപ്പിൽ ന്യൂസിലൻഡിനായി മികച്ച പ്രകടനത്തിന് ശേഷം, ഈ വർഷമാദ്യം നടന്ന മെഗാ ലേലത്തിൽ രാജസ്ഥാൻ റോയൽസ് താരത്തെ സ്വന്തം ആകുക ആയിരുന്നു. ഐ.പി.എലിൽ ആദ്യ മത്സരങ്ങളിൽ ഒന്നും താരത്തിന് അവസരം കിട്ടടിയില്ല. കിട്ടിയ രണ്ട് മത്സരങ്ങളിലും അത് മുതലാക്കാൻ താരത്തിന് സാധിച്ചതുമില്ല.

ബാംഗ്ലൂർ- ലക്നൗ മത്സരത്തിലെ വിജയികളെ വെള്ളിയാഴ്ച്ച രാജസ്ഥാൻ നേരിടും.