കോഹ്‌ലിയും രോഹിതും ആരാണെന്ന് മറന്നവർക്കുള്ള മറുപടിയാണ് ഇന്നത്തെ പ്രകടനം: കെ എൽ രാഹുൽ

സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ നടന്ന ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് 17 റൺസിന്റെ വിജയം. വിരാട് കോഹ്ലി, രോഹിത് ശർമ്മ, കെ എൽ രാഹുൽ, കുൽദീപ് യാദവ്, ഹർഷിത്ത് റാണ എന്നിവരുടെ മികവിലാണ് ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് വിജയിക്കാനായത്. 120 പന്തിൽ 135 റൺസ് നേടിയ വിരാട് കോഹ്ലിയാണ് മത്സരത്തിലെ പ്ലയെർ ഓഫ് ദി മാച്ച്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 349 റൺസ് നേടി. മറുപടി ബാറ്റിങ്ങിന്റെ അവസാന ഓവർ വരെ മത്സരം ആവേശകരമായി നിന്നിരുന്നു.

ഇപ്പോഴിതാ ഒന്നാം ഏകദിനത്തിലെ വിജയത്തിന് പിന്നാലെ പ്രതികരണവുമായി ഇന്ത്യൻ ക്യാപ്റ്റൻ കെ എൽ രാഹുൽ രംഗത്തെത്തിയിരിക്കുകയാണ്. വിരാട് കോഹ്‍ലിയും രോഹിത് ശർമയും അവർ ആരാണെന്നും എന്താണെന്നും വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുകയാണെന്ന് രാഹുൽ മത്സരശേഷം പറഞ്ഞു.

Read more

” വിരാട് കോഹ്‍ലിയും രോഹിത് ശർമയും സ്വതന്ത്രരായി കളിക്കുന്നത് കാണാൻ എപ്പോഴും രസകരമാണ്. അവരുടെ കരിയറിലുടനീളം അവർ അത് തന്നെയാണ് ചെയ്തത്. എതിർ ടീമുകളെ സമ്മർദ്ദത്തിലാക്കി. ചില സമയങ്ങളിൽ എതിരാളികളെ നിസ്സഹായരാക്കി. അവർ ആരാണെന്ന് ലോകത്തിന് കാണിച്ചു കൊടുത്തു. എന്നെ സംബന്ധിച്ചിടത്തോളം, ഞാൻ ഇത് വളരെക്കാലമായി കാണുന്നതാണ്. ഡ്രസ്സിംഗ് റൂമിൽ കോഹ്‍ലിയെയും രോഹിത്തിനെയും കാണുന്നത് കൂടുതൽ സന്തോഷകരമാണ്. എൻ്റെ ക്രിക്കറ്റ് ജീവിതം മുഴുവൻ അവരോടൊപ്പമാണ് കളിച്ചിട്ടുള്ളത്. അതിനാൽ ഇരുവരും ടീമിലുള്ളത് വലിയ സന്തോഷമാണ്” കെ എൽ രാഹുൽ പറഞ്ഞു.