'ലോക കപ്പ് നഷ്ടമായാലും സാരമില്ല'; സ്മിത്തിനോട് വീട്ടിലിരിക്കാന്‍ ടിം പെയിന്‍

ടി20 ലോക കപ്പില്‍ നിന്ന് വിട്ട് നിന്നാലും പ്രശ്‌നമില്ലെന്ന് സ്റ്റീവ് സ്മിത്തിനോട് ഓസ്‌ട്രേലിയന്‍ ടെസ്റ്റ് നായകന്‍ ടിം പെയിന്‍. ലോകകപ്പ് നഷ്ടമായാലും പ്രശ്‌നമില്ലെന്നും പരിക്ക് മാറി ആഷസ് ടീമിലേക്ക് മടങ്ങി വരേണ്ടതിനെ കുറിച്ചാണ് സ്മിത്ത് ചിന്തിക്കേണ്ടതെന്ന് പെയിന്‍ പറഞ്ഞു.

പരിക്ക് മാറി വേഗം മടങ്ങി വരുവാന്‍ സ്മിത്ത് ശ്രമിക്കരുത്. ലോക കപ്പ് നഷ്ടമായാലും പ്രശ്‌നമില്ല ആഷസില്‍ കളിക്കാനുള്ള തയാറെടുപ്പുകളാണ് സ്മിത്ത് നടത്തേണ്ടത്. സ്മിത്ത് ആഷസിന് പൂര്‍ണ്ണമായും ഫിറ്റാകണം. അതിന് ടി20 ലോക കപ്പില്‍ നിന്ന് വിട്ട് നിന്നാലും പ്രശ്‌നമില്ല, ഓസ്‌ട്രേലിയന്‍ ടെസ്റ്റ് നായകന്‍ വ്യക്തമാക്കി.

ആഷസ് പരമ്പരയ്ക്ക് തയ്യാറെടുക്കുന്നതിനായി ടി20 ലോക കപ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഒരുക്കമാണെന്ന് സ്മിത്ത് അടുത്തിടെ പറഞ്ഞിരുന്നു. നിലവില്‍ കൈമുട്ടിലെ പരിക്കിനെ തുടര്‍ന്ന് വിന്‍ഡീസ്, ബംഗ്ലാദേശ് പര്യടനങ്ങളില്‍ നിന്ന് നിലവില്‍ മാറിനില്‍ക്കുകയാണ് സ്മിത്ത്.

Super Smith smashes 73-year-old record | cricket.com.au

ടെസ്റ്റില്‍ ഓസീസ് ബാറ്റിംഗ് നിരയുടെ മുഖ്യ ശക്തിയാണ് സ്മിത്ത്. കഴിഞ്ഞ ആഷസില്‍ നാല് ടെസ്റ്റില്‍ നിന്ന് 774 റണ്‍സാണ് സ്മിത്ത് നേടിയത്. ഇതില്‍ രണ്ട് സെഞ്ച്വറി പ്രകടനവും ഉള്‍പ്പെടും. കൈമുട്ടിലെ പരിക്കിനെ തുടര്‍ന്ന് വിന്‍ഡീസ്, ബംഗ്ലാദേശ് പര്യടനങ്ങളില്‍ നിന്ന് നിലവില്‍ മാറിനില്‍ക്കുകയാണ് സ്മിത്ത്.