ഇന്ത്യയെ കുറ്റപ്പെടുത്തുന്നവർ ദക്ഷിണാഫ്രിക്ക, ന്യൂസിലാൻഡ് ടീമുകളെ ബാൻ ചെയ്യണം, വലിയ വെളിപ്പെടുത്തലുമായി കമ്രാൻ അക്മൽ

ഒരു പതിറ്റാണ്ടായി ഐസിസി ട്രോഫി നേടാത്തത് ഇന്ത്യയെ മോശം ടീമായി മാറ്റില്ലെന്ന് പാകിസ്ഥാൻ വിക്കറ്റ് കീപ്പർ കമ്രാൻ അക്മൽ. എംഎസ് ധോണിയുടെ കീഴിൽ ചാമ്പ്യൻസ് ട്രോഫി നേടിയ 2013 മുതൽ ഐസിസി ട്രോഫി നേടുന്നതിൽ ഇന്ത്യ പരാജയപ്പെട്ടു.

എന്നിരുന്നാലും, ഇന്ത്യ സംബന്ധിച്ച് അവർ ഓരോ കാലത്തും മികച്ച ടീമിനെ വളർത്തിയെടുക്കുക ആയിരുന്നു എന്നാണ് അക്മൽ പറഞ്ഞത്. ഈ ഘടകങ്ങളിലെല്ലാം ഇന്ത്യ മറ്റ് ടീമുകളേക്കാൾ വളരെ മുന്നിലാണെന്ന് അദ്ദേഹം കരുതുന്നു.

Paktv.tv യോട് സംസാരിക്കുമ്പോൾ, കമ്രാൻ അക്മൽ ദക്ഷിണാഫ്രിക്ക, ന്യൂസിലാൻഡ് തുടങ്ങിയ ടീമുകളുടെ ഉദാഹരണം നൽകി, അവർ വർഷങ്ങളായി ഐസിസി ടൂർണമെന്റുകളുടെ നിർണായക ഘട്ടങ്ങളിൽ പുറത്തായിരുന്നു.

“10 വർഷമായി ഇന്ത്യ ഒരു ഐസിസി ഇവന്റിൽ വിജയിക്കാത്തതിനെ കുറിച്ച് ആളുകൾ സംസാരിക്കുന്നു. നിങ്ങൾക്ക് എല്ലാ ഐസിസി ഇവന്റുകളും വിജയിക്കാനാവില്ല. കൂടാതെ ഐസിസി ട്രോഫി നേടുക എന്നത് മാത്രമാണ് മാനദണ്ഡമെങ്കിൽ ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക തുടങ്ങിയ ടീമുകളെ അവർ നിരോധിക്കണം. ഇന്ത്യ 2013 ൽ എങ്കിലും വിജയിച്ചു.”