ഇന്ത്യയിൽ നടക്കുന്ന ഈ വർഷത്തെ ലോക കപ്പ് ശോകം, ബിസിസിഐയുടെ ആസൂത്രണവും സംഘാടനവും ദുരന്തം; പരിഹസിച്ച് മുൻ പാകിസ്ഥാൻ താരം മുഹമ്മദ് ഹഫീസ്


2023 ലോകകപ്പിന്റെ മോശം ആസൂത്രണത്തിലും സംഘാടനത്തിലും ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനെ (ബിസിസിഐ) വിമർശിച്ച് മുൻ പാകിസ്ഥാൻ ഓൾറൗണ്ടർ മുഹമ്മദ് ഹഫീസ്. ലോകകപ്പ് മത്സരങ്ങൾക്ക് ഇത്തവണ ബിസിസിഐ ഒരുക്കിയ രീതികൾ അത്രയൊന്നും നല്ലതായിരുന്നില്ല എന്നും സംഘാടനം മോശമായിരുന്നു എന്നും അഭിപ്രായമായി മുൻ പാകിസ്ഥാൻ താരം പറഞ്ഞു.

ലോകകപ്പിൻറെ ഒരുക്കങ്ങളും ആസൂത്രണ രീതികളും ഒന്നും അത്ര നല്ലതായിരുന്നില്ല. അസൗകര്യങ്ങൾ പറഞ്ഞ് ലോകകപ്പ് മത്സരക്രമീകരണങ്ങൾ പല തവണ മാറ്റി. പല മത്സരങ്ങളും കാണാൻ ആളുകൾ ഇല്ലാത്ത അവസ്ഥയാണ് കാണാൻ പറ്റുന്നത്. പാകിസ്ഥാനിൽ നിന്ന് വരാനിരിക്കുന്ന ആരാധകർക്ക് വിസ സൗകര്യങ്ങൾ ഒന്നും കൃത്യമായി ചെയ്തിട്ടില്ല.

ടൂർണമെന്റ് കഴിഞ്ഞ് നാല് ദിവസത്തിനുള്ളിൽ താൻ ഇന്ത്യയിൽ നടക്കുന്ന ഈ വർഷത്തെ ടൂർണമെന്റിൽ തൃപ്തൻ അല്ലെന്ന് മുൻ പാക്കിസ്ഥാൻ

“നാല് ദിവസത്തെ ലോകകപ്പ് മത്സരങ്ങൾ നമ്മൾ കണ്ട് കഴിഞ്ഞു. ഇതുവരെ, സംഘാടകരിൽ നിന്ന് മോശം സംഘാടനവും മോശം ആസൂത്രണവുമാണ് ഞാൻ കണ്ടത്,” ഹഫീസ് പറഞ്ഞു. “ഈ ലോകകപ്പിലെ രണ്ടാമത്തെ വലിയ പ്രശ്നം കാണികളുടെ മോശം പ്രതികരണമാണ്. നിങ്ങൾ ഒരു ആഗോള ഇവന്റ് ആതിഥേയത്വം വഹിക്കുമ്പോൾ, ആഗോളതലത്തിൽ [വലിയ തോതിൽ] നിങ്ങൾ തീരുമാനങ്ങൾ എടുക്കണം. ചെറിയ സമയത്ത് വലിയ തീരുമാനങ്ങൾ എടുക്കാൻ കഴിയില്ല.”

ധർമശാലയിൽ നടന്ന അഫ്ഗാനിസ്ഥാൻ-ബംഗ്ലാദേശ് ഏറ്റുമുട്ടലിൽ ഗ്രൗണ്ടിന്റെ മോശം അവസ്ഥ കാണാമായിരുന്നു. ധർമ്മശാലയിലെ ഗ്രൗണ്ടും സാഹചര്യങ്ങളും മോശം ആണെന്നുള്ള അഭിപ്രായമാണ് താരങ്ങൾ പറഞ്ഞത്.