ഇപ്പോൾ നടക്കുന്ന കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) ടൂർണമെന്റിൽ മിന്നും ഫോം തുടർന്ന് ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീമിന്റെ സ്റ്റാർ വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ. ചൊവ്വാഴ്ച തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ തൃശൂർ ടൈറ്റൻസിനെതിരെ നടന്ന മത്സരത്തിലും സഞ്ജു ബാറ്റിംഗിൽ കളം നിറഞ്ഞു.
46 പന്തിൽ നിന്ന് 4 ഫോറുകളും 9 സിക്സറുകളും സഹിതം താരം 89 റൺസാണ് താരം നേടിയത്. ഇതിനു മുൻപ് നടന്ന മത്സരത്തിൽ 121 റൺസ് നേടി തകർപ്പൻ പ്രകടനമാണ് സഞ്ജു നടത്തിയത്. ഇതോടെ ഏഷ്യ കപ്പിൽ ഓപ്പണിങ് സ്ഥാനത്തേക്ക് സഞ്ജുവിനെ തന്നെ പരിഗണിച്ചേക്കും എന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോട്ടുകൾ സൂചിപ്പിക്കുന്നത്.
Read more
എന്നാൽ ഇന്നലെ തൃശൂർ ടൈറ്റൻസിനെതിരെ നടന്ന മത്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് 5 വിക്കറ്റുകൾക്ക് പരാജയപെട്ടു. ആദ്യം ബാറ്റ് ചെയ്ത കൊച്ചി ബ്ലൂ ടൈഗേഴ്സ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ നേടിയ 188 റൺസ് അവസാന പന്തിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ തൃശൂർ ടൈറ്റൻസ് മറികടന്നു.







