ഇത് ഫുടബോള്‍ അടക്കിവാഴുന്ന നോര്‍ത്തീസ്റ്റിന്റെ കോഹ്‌ലി ; ക്രിക്കറ്റ് വേരുകളുണ്ടാക്കാന്‍ രഞ്്ജിയില്‍ അടിച്ചുതകര്‍ക്കുന്നു

ഇന്ത്യന്‍ ക്രിക്കറ്റില്‍ റണ്‍സുകള്‍ നെയ്ത് സാക്ഷാല്‍ വിരാട് കോഹ്ലി ബാറ്റിംഗില്‍ പുതിയപുതിയ റെക്കോഡുകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുമ്പോള്‍ ഫുട്‌ബോളിന്റെ കേന്ദ്രമായ ഇന്ത്യയുടെ വടക്കു കിഴക്കന്‍ മേഖലയില്‍ ക്രിക്കറ്റിന്റെ വേരുകളുണ്ടാക്കാന്‍ രഞ്ജിട്രോഫിയില്‍ അടിച്ചുതകര്‍ക്കുകയാണ് മറ്റൊരു കോഹ്ലി. മിസോറത്തിന് വേണ്ടി രഞ്ജി ട്രോഫിയില്‍ അടിച്ചു തകര്‍ക്കുന്ന താരുവര്‍ കോഹ്ലി ക്രിക്കറ്റിന്റെ ആഭ്യന്തര സര്‍ക്യൂട്ടില്‍ മിന്നുകയാണ്. നാഗാലാന്റിനെതിരേ ഞായറാഴ്ച നടന്ന മത്സരത്തില്‍ ഈ കോഹ്ലി അടിച്ചത് 151 റണ്‍സായിരുന്നു.

ഇതുവരെ 49 ഫസ്റ്റ്ക്ലാസ്സ് മത്സരങ്ങളില്‍ നിന്നും 51 ശരാശരിയി 3827 റണ്‍സ് എടുത്തിട്ടുണ്ട്. മത്സരത്തില്‍ മികച്ച പ്രകടനം കാട്ടിയെങ്കിലും താരാവൂര്‍ കോഹ്ലിയുടെ ടീം നാഗാലാന്റിനോട് തോറ്റു. ഒരറ്റത്ത്് കോഹ്ലി മികച്ച പ്രകടനം നടത്തുമ്പോഴും മറുവശത്ത് എല്ലാം പിഴയ്ക്കുകയായിരുന്നു. ഫുട്‌ബോളിന് ശക്തമായ വേരുകളുള്ള മിസോറത്തില്‍ 3-4 വയസ്സുള്ളപ്പോള്‍ മുതല്‍ ക്രിക്കറ്റ് ബാറ്റ് പിടിച്ച താരമാണ് കോഹ്ലി. സിംബാബ്‌വേ ക്രിക്കറ്റ് ടീമിന്റെ നിലവിലെ പരിശീലകനും മുന്‍ ഇന്ത്യന്‍ പരിശീലകനുമായ ലാല്‍ ചന്ദ് രജപുത്തായിരുന്നു കോഹ്ലിയുടെ പരിശീലകന്‍.

അണ്ടര്‍ 17 താരമായിരിക്കെ പഞ്ചാബിന് വേണ്ടി കളിച്ചിരുന്നു. അഞ്ചു മത്സരങ്ങളില്‍ നിന്നും 380 റണ്‍സ് നേടി. പിന്നീട് അണ്ടര്‍ 19 ക്യാമ്പില്‍ ലാല്‍ചന്ദ് രജപുത്തിന് മുന്നില്‍ ഒരു സെഞ്ച്വറി നേടി കാണിച്ചതോടെ അ്ണ്ടര്‍ 19 ലോകകപ്പിനുള്ള ടീമിലും ഇടം പിടിച്ചു. ആദ്യം പഞ്ചാബ് ടീമിനൊപ്പമായിരുന്നു ആഭ്യന്തര മത്സരങ്ങള്‍ കളിച്ചിരുന്നതെങ്കിലും പഞ്ചാബ് ടീമില്‍ അനേകം സീനിയര്‍ താരങ്ങള്‍ വന്നതോടെയാണ് മിസോറം ടീമിലേക്ക് പോയത്.

കടുത്ത ഫുട്‌ബോള്‍ ഭ്രാന്തുള്ള മിസോറത്തില്‍ ക്രിക്കറ്റ് വളര്‍ത്തുക ഏറെ പാടുപെട്ട കാര്യമായിരുന്നെന്നാണ് കോഹ്ലി പറയുന്നത്.  സിമെന്റ് വിക്കറ്റിലായിരുന്നു കളിക്കാര്‍ പരിശീലനം പോലും നടത്തിയിരുന്നത്. ടര്‍ഫ് വിക്കറ്റുകള്‍ ഇല്ലായിരുന്നു. ക്രിക്കറ്റിലൂടെയും കൂടുതല്‍ അവസരങ്ങളുണ്ട് എന്ന് വന്നതോടെ ഇപ്പോള്‍ അനേകര്‍ ക്രിക്കറ്റില്‍േക്ക് വന്നുകൊണ്ടിരിക്കുകയാണെന്നും കോഹ്ലി പറയുന്നു.