'ഞങ്ങളല്ല അവരാണ് ഞങ്ങളുമായി കളിക്കുന്നില്ലെന്ന് പറഞ്ഞത്: സൂര്യകുമാർ യാദവ്

ഈ മാസം ഏഴാം തിയതി മുതൽ ആരംഭിക്കുന്ന ടി-20 ലോകകപ്പിനായി തയ്യാറെടുക്കുകയാണ് എല്ലാ ടീമുകളും. ഇത്തവണ ഇന്ത്യയും ശ്രീലങ്കയും ചേർന്നാണ് ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്. ഇപ്പോഴിതാ ഇന്ത്യയുമായുള്ള മത്സരം ബഹിഷ്കരിച്ചിരിക്കുകയാണ് പാകിസ്ഥാൻ.

മത്സരത്തിന് മുൻപ് ഇന്ത്യ പിന്മാറില്ലെന്ന് പറഞ്ഞിരിക്കുകയാണ് ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ടൂർണമെന്റിൽ ഫെബ്രുവരി 15ന് കൊളംബോയിൽ നിശ്ചയിച്ചിരിക്കുന്ന ഇന്ത്യ-പാകിസ്താൻ ടി20 ലോകകപ്പ് പോരാട്ടം അനിശ്ചിതത്വത്തിലായിരിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യൻ‌ ക്യാപ്റ്റൻ നിലപാട് വ്യക്തമാക്കിയത്.

Read more

‘ ഞങ്ങളുടെ മനോഭാവം വ്യക്തമാണ്. ഞങ്ങള്‍ കളിക്കാനില്ലെന്ന് പറഞ്ഞിട്ടില്ല. അവരാണ് കളിക്കുന്നില്ലെന്ന് പറഞ്ഞത്. ഞങ്ങൾ ഫ്ലൈറ്റ് ബുക്ക് ചെയ്തിട്ടുണ്ട്, ഞങ്ങൾ പോകുന്നു. ബാക്കിയുള്ള കാര്യങ്ങൾ അവിടെ ചെന്നിട്ട് നോക്കാം’ സൂര്യകുമാർ യാദവ്.