ന്യുസിലാൻഡിനെതിരെ നടന്ന അവസാന ടി-20 മത്സരത്തിൽ ഇന്ത്യക്ക് 46 റൺസ് വിജയം. ഇതോടെ പരമ്പര 4 -1 നു ഇന്ത്യ സ്വന്തമാക്കി. ഇന്ത്യക്ക് വേണ്ടി ഇഷാൻ കിഷൻ തകർപ്പൻ സെഞ്ചുറിയാണ് നേടിയത്. കൂടാതെ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് അർധ സെഞ്ചുറിയും ഹാർദിക് പാണ്ട്യ, അഭിഷേക് ശർമ്മ റിങ്കു സിങ്, ശിവം ദുബൈ എന്നിവർ മികച്ച പ്രകടനവും കാഴ്ച വെച്ചു.
മലയാളി ആരാധകർക്ക് നിരാശ സമ്മാനിച്ച് സഞ്ജു സാംസൺ. 6 പന്തിൽ ഒരു ഫോർ അടക്കം 6 റൺസാണ് താരത്തിന്റെ സംഭാവന. ഇതോടെ ഈ മാസം 7 മുതൽ ആരംഭിക്കുന്ന ടി-20 ലോകകപ്പിൽ താരം ബെഞ്ചിൽ തന്നെയായിരിക്കും എന്ന് ഉറപ്പായി. പരിക്കിൽ നിന്നും മുക്തി നേടി തിലക് വർമ്മ ടീമിൽ വരുന്നതോടെ ഓപണിംഗിൽ അഭിഷേക് ശർമ്മയോടപ്പം ഇഷാൻ കിഷനും കളിക്കും. മോശം പ്രകടനം നടത്തുന്ന സഞ്ജു ടി-20 ലോകകപ്പിൽ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലതെന്നാണ് മലയാളി ആരാധകരും അഭിപ്രായപ്പെടുന്നത്.
Read more
ഇന്ത്യക്ക് വേണ്ടി ഇഷാൻ കിഷൻ 43 പന്തിൽ 6 ഫോറും 10 സിക്‌സും അടക്കം 103 റൺസാണ് താരം നേടിയത്. സൂര്യകുമാർ യാദവ് 30 പന്തിൽ 4 ഫോറും 6 സിക്‌സും അടക്കം 63 റൺസും, ഹാർദിക് പാണ്ട്യ 42 റൺസും നേടി തകർപ്പൻ പ്രകടനം കാഴ്ച വെച്ചു.







