'ജനങ്ങളിലേക്ക് ഇറങ്ങും, അവർ പറയുന്നത് കേട്ട് തിരുത്തും'; തിരഞ്ഞെടുപ്പിലുണ്ടായത് വലിയ തിരിച്ചടിയെന്ന് ടി പി രാമകൃഷ്ണൻ

തിരഞ്ഞെടുപ്പിലുണ്ടായത് വലിയ തിരിച്ചടിയെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. ജനങ്ങളിലേക്ക് ഇറങ്ങി അവർ പറയുന്നത് കേട്ട് തിരുത്തുമെന്ന് പറഞ്ഞ ടി പി രാമകൃഷ്ണൻ തിരഞ്ഞെടുപ്പിലെ പരാജയം അതിസൂക്ഷ്മമായി വിശകലനം ചെയ്യുമെന്നും കൂട്ടിച്ചേർത്തു. ജനങ്ങളുടെ വിശ്വാസത്തിനും അഭിപ്രായത്തിനും അനുസരിച്ചു എൽഡിഎഫ് തിരുത്തുമെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.

ഭരണ വിരുദ്ധ വികാരം ഉണ്ടായെന്നു തോന്നുന്നില്ല. ജൂൺ 15 ശേഷം വിശദമായ എൽഡിഎഫ് യോഗം ചേർന്നു. തുടർ തീരുമാനങ്ങൾ എടുക്കുമെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു. തിരഞ്ഞെടുപ്പിൽ ഒരു തിരിച്ചടി ഉണ്ടായതിനെ തുടർന്ന് ജനങ്ങളുടെ ജീവിത പ്രശ്നങ്ങളിൽ ഇടപെടാതിരിക്കുന്ന നിലപാട് ഇടതു മുന്നണിക്കില്ല. ജനക്ഷേമ കാഴ്ചപ്പാട് ഇടതു മുന്നണി തുടരും. പ്രതികൂല സാഹചര്യത്തിലും ഇടതു മുന്നണിക്ക് അനുകൂലമായി വോട്ടു രേഖപ്പെടുത്തിയ എല്ലാവരോടും നന്ദി അറിയിക്കുന്നുവെന്ന് ടി പി രാമകൃഷ്ണൻ പറഞ്ഞു.

100 ലധികം സീറ്റ് കിട്ടുമെന്ന വി ഡി സതീശൻ പ്രവചനം ശരി ആയിരുന്നിരിക്കാം. പക്ഷെ ഞങ്ങൾ അത് കരുതിയില്ല. ഞങ്ങളുടെ നിലപാടിൽ മാറ്റം വരുത്തും. ഞങ്ങൾ പി ആർ ഏജൻസിയുടെ അടുത്തേക്കല്ല പോകുന്നത്. ജനങ്ങളിലേക്ക് ഇറങ്ങും, അവർ പറയുന്നത് കേട്ടെ ഞങ്ങൾക്ക് തിരുത്താൻ കഴിയൂവെന്ന് അദേഹം പറഞ്ഞു.വിമർശനവും സ്വയം വിമർശനവും ഇല്ലേൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഇല്ലെന്ന് ടിപി രാമകൃഷ്ണൻ പറഞ്ഞു.