ടീമിൽ നിർണായക മാറ്റങ്ങൾ ഉണ്ടാകും, സൂചന നൽകി സംഗക്കാര

സീസണിലുടനീളം മികച്ച പ്രകടനം നടത്തിയ ടീമുകളിൽ ഒന്നാണ് രാജസ്ഥാൻ. ഫൈനൽ വരെയുള്ള അവരുടെ യാത്രയിൽ സഹായിച്ചവരിൽ പ്രധാനിയാണ് ജോസ് ബട്ട്ലർ, ചഹൽ തുടങ്ങിയവർ. എന്നാൽ ഇതിനേക്കൾ ഒകെ ഉപരി മറ്റൊരു ഘടകം കൂടിയുണ്ടായിരുന്നു. അശ്വിൻ വരെ അതായത് ഏഴാം നമ്പർ വരെയുള്ള സ്ഥാനങ്ങളിൽ ഉള്ള സ്ഥാനങ്ങളിൽ ഉള്ളവരെല്ലാം ബാറ്റിങ്ങിൽ മികച്ച പ്രകടനം നട്സാത്തിയത് കുതിപ്പിൽ നിർണായകമായി.

സീസണിലുടനീളം നടത്തിയ മികച്ച പ്രകടനത്തിന് അർഹിച്ച അംഗീകാരം ലഭിച്ചത് ഗുജറാത്ത് ടൈറ്റൻസിന് ഫൈനലിൽ ലഭിച്ചത്, എന്തിരുന്നാലും അവസാന ലാപ്പിൽ പകടനം മോശമായതിന് ടീമിനെ കുറ്റപ്പെടുത്താൻ കഴിയില്ല. ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകർ ആവേശത്തോടെ കാത്തിരുന്ന ഐ.പി.എൽ ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാനെ 7 വിക്കറ്റിന് തകർത്തെറിഞ്ഞ് ഗുജറാത്തിന് അരങ്ങേറ്റ സീസണിൽ തന്നെ കിരീടം.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനുള്ള സഞ്ജുവിന്റെ തീരുമാനം തുടക്കത്തിലേ പാളിയതായിട്ടാണ് കണ്ടത്. മറുവശത്ത് ടോസ് നഷ്ടപെട്ടത് അനുഗ്രഹമായി ഹാർദിക്ക് പാണ്ട്യ തങ്ങൾക്ക് ബൗളിംഗ് തന്നെയായിരുന്നു വേണ്ടത് എന്ന് ടോസ് സമയത്തെ പറഞ്ഞിരുന്നു.

അടുത്ത വര്ഷം കിരീടം മാത്രം സ്വപ്നം കണ്ടിറങ്ങുന്ന രാജസ്ഥാൻ ചില നിർണായക മാറ്റങ്ങൾ വരുത്താനുള്ള ഒരുക്കത്തിലാണ്. “എല്ലാ മേഖലകളിലും ഞങ്ങൾക്ക് വളരെയധികം പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് കരുതുന്നു,” മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിൽ സംഗക്കാര പറഞ്ഞു. “ഞങ്ങളുടെ ബാറ്റിംഗ് എടുക്കുകയാണെങ്കിൽ, ജോസ്, സഞ്ജു, ഷിമ്രോൺ ഹെറ്റ്മെയർ എന്നിവരുടെ സംഭാവനകൾ ആദ്യഘട്ടത്തിൽ ഞങ്ങൾക്ക് ഉണ്ടായിരുന്നു. റിയാനും ദേവദത്തും [പടിക്കൽ] ചില മത്സരങ്ങളിൽ നന്നായി കളിച്ചു. പക്ഷെ ഈ താരങ്ങൾ ഇനിയും മെച്ചപ്പെടാനുണ്ട്.

“റിയാൻ പരാഗിന് അവസരങ്ങൾ കൊടുത്തിട്ടുണ്ട്. അടുത്ത വർഷം അവനെ ഉയർന്ന ബാറ്റിങ് ഓർഡറിലേക്ക് അയക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നുണ്ട്. അവനതൊരു അവസരമായിരിക്കും എന്നുറപ്പാണ്. വെറുമൊരു ഡെത്ത് ഹിറ്റർ എന്നതിലുപരി മിഡിൽ ഓർഡറിലേക്ക് കുറെ കൂടി നല്ല റോൾ അവന് നൽകും. പാസ്, സ്പിൻ തുടങ്ങിയവ നല്ല രീതിയിലാണ് താരം കളിക്കുന്നത്.”

പടിക്കൽ ഉൾപ്പടെയുള്ള താരങ്ങൾ അടുത്ത സീസണിൽ ഉണ്ടാകുമോ എന്ന കാര്യം സംശയമാണ്.