ടി20 ക്രിക്കറ്റില്‍ ശക്തമായ ടീം എന്നൊരു കാറ്റഗറിയില്‍ ഉള്‍പെടുത്താന്‍ പറ്റുന്ന ഒരു ടീമും ലോകത്തില്ല!

 

പ്രവീണ്‍ കുമാര്‍

ടി20 ക്രിക്കറ്റില്‍ ശക്തമായ ടീം എന്നൊരു കാറ്റഗറിയില്‍ ഉള്‍പെടുത്താന്‍ പറ്റുന്ന ഒരു ക്രിക്കറ്റ് ടീമും ലോക ക്രിക്കറ്റില്‍ ഇല്ല. കാരണം ഏത് ശക്തമായ ടീം ആണെങ്കിലും ട്വന്റി ട്വന്റി ക്രിക്കറ്റില്‍ വിജയ സാധ്യത 50% മാത്രമാണ്.

പക്ഷെ ടെസ്റ്റ് ക്രിക്കറ്റില്‍ ശക്തമായ ടീമിനെ ഒരിക്കലും ഒരു ദുര്‍ബല ടീമിന് അട്ടിമറിക്കാന്‍ 100%പറ്റില്ല. പക്ഷെ അത് ഏകദിന ക്രിക്കറ്റില്‍ വരുമ്പോള്‍ ശക്തമായ ടീമിനെ ദുര്‍ബല ടീമിനിനു ആട്ടിമറിക്കാന്‍ ഉള്ള ചാന്‍സ് 15% വരെ ഉണ്ട് എന്നതാണ്.

ടി20 വരുമ്പോള്‍ ഐസിസി അംഗീകരിച്ച ഏതൊരു ടി20 ക്രിക്കറ്റ് ടീമിനും തുല്യ വിജയ സാധ്യതതാണ് ഉള്ളത് എന്നത് യാഥാര്‍ഥ്യമാണ്.

90’s 2000 കാലഘട്ടത്തിലെ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമും 70, 80 കാലഘട്ടത്തിലെ വെസ്റ്റ്ഇന്‍ഡീസ് ടീമും ആണ് ഇതുവരെ ക്രിക്കറ്റ് കളിച്ച ടെസ്റ്റ് ഏകദിന ടീമികളില്‍ ചരിത്രത്തിലെ ഏറ്റവും ശക്തരായ ടീം എന്ന് വിശേഷിപ്പിക്കുന്നത്. അവരെ അതെ ഫോമില്‍ കൊണ്ടുവന്നു ടി20 കളിപ്പിച്ചാലും വിജയം സാധ്യത വെറും 50% മാത്രമാണ്

 

കടപ്പാട്: ക്രിക്കറ്റ് പ്രാന്തന്മാര്‍ 24 x 7