അന്ന് അവര്‍ അവന്റെ ഏകദിന കരിയറിലെ സ്റ്റാറ്റുകള്‍ക്ക് പുറമെ സഞ്ചരിച്ച് ഇയാളാണോ ഇതിഹാസമെന്ന് ചോദിച്ചേക്കാം

മാത്യൂസ് റെന്നി

വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഒരു സായാഹ്നത്തില്‍ ഞാന്‍ എന്റെ കുട്ടിയോട് ഒപ്പം എന്റെ ബാല്യകാല അനശ്വരമാക്കിയ ആ 22 വാരയിലെ കളി ആസ്വദിക്കുകയായിരിക്കും. അന്ന് അവര്‍ രോഹിത് ശര്‍മയുടെയോ വിരാട് കോഹ്ലിയുടെയോ സ്റ്റാറ്റുകള്‍ കൊണ്ട് എനിക്ക് കഥകള്‍ പറഞ്ഞു തരും. അന്ന് ഞാന്‍ അവര്‍ക്ക് ഒരു ഇതിഹാസ താരത്തിന്റെ കഥ പറഞ്ഞു കൊടുക്കും.

ഏകദിന ക്രിക്കറ്റില്‍ തന്റെ ഫോമിന്റെ പാരമ്യത്തില്‍ നില്‍ക്കുമ്പോള്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചവന്റെ കഥ. അന്ന് അവര്‍ ചിലപ്പോള്‍ അവന്റെ ഏകദിന കരിയറിലെ സ്റ്റാറ്റുകള്‍ക്ക് പുറമെ സഞ്ചരിച്ചു, ഇയാള്‍ ആണോ ഇതിഹാസമെന്ന് ചോദിക്കുമായിരിക്കും.

ആ നിമിഷം ഞാന്‍ അവര്‍ക്ക് പറഞ്ഞു കൊടുക്കും അയാള്‍ ആരായിരിന്നുവെന്ന് ക്രിക്കറ്റിന്റെ തറവാട്ടുകാര്‍ക്ക് ഏകദിന ലോക കിരീടം അയാള്‍ നേടി കൊടുത്തത് എങ്ങനെയാണെന്ന്,അയാള്‍ ഇംഗ്ലീഷ് ജനതക്ക് എന്തായിരുന്നെവെന്ന്. അപ്പോള്‍ ചിലപ്പോള്‍ ഞാന്‍ ഇത്ര സ്‌നേഹിച്ച ആ താരത്തെ പറ്റിയറിയാന്‍ അവര്‍ വീണ്ടും കണക്കുകള്‍ക്ക് പുറകെ പോയേക്കും. അപ്പോള്‍ അവര്‍ കാണും ടെസ്റ്റ് ക്രിക്കറ്റിലെയും കുട്ടി ക്രിക്കറ്റിലെയും അയാളുടെ മാന്ത്രിക കണക്കുകള്‍.

ആ മാത്രയില്‍ ഞാന്‍ അവര്‍ക്ക് മിച്ചല്‍ ജോണ്‍സന്‍ എന്നാ പേസറേ പേടിച്ചു ഓടിയ ഇംഗ്ലീഷ് ബാറ്റര്‍മാരെ നെഞ്ച് വിരിച് നേരിട്ട ഒരു 22 വയസ്സുകാരന്റെ മന സാനിധ്യം കാണിച്ചു കൊടുക്കും. അത്ഭുതമായി തീര്‍ന്ന 2019 ലെ ആ ലീഡ്സ് ടെസ്റ്റ് ഓര്‍മപ്പെടുത്തും. ഒടുവില്‍ ടെസ്റ്റ് ക്രിക്കറ്റിന്റെ തലവര മാറ്റിയ ബാസ് ബോള്‍ തിയറി ലോകത്തിന് സമര്‍പ്പിച്ച നായകനെയും ഒരിക്കല്‍ കൂടി അവര്‍ക്ക് മുന്നില്‍ പരിചയപെടുത്തും.

പ്രിയപ്പെട്ട ബെന്‍ സ്റ്റോക്‌സ്, ഇംഗ്ലണ്ട് ക്രിക്കറ്റില്‍ ഇത് സ്വഭാവികമായ കാര്യം തന്നെയാണലോ, എങ്കിലും ഉള്ളിലെ വേദന അടക്കാന്‍ കഴിയുന്നില്ല. പക്ഷെ ഒന്നൂറുപ്പുണ്ട്, കുട്ടി ക്രിക്കറ്റിലും ടെസ്റ്റ് ക്രിക്കറ്റിലും നിങ്ങള്‍ ഇതിഹാസ യാത്ര തുടരുമെന്ന്. വര്‍ഷങ്ങള്‍ക് ശേഷം എന്റെ കുട്ടികളോട് എനിക്ക് പറയാന്‍ നിങ്ങള്‍ ആ മാന്ത്രിക കണക്കുകള്‍ ടെസ്റ്റിലും ട്വന്റി യിലും ഉണ്ടാക്കുമെന് എനിക്ക് ഉറപ്പാണ്.

കടപ്പാട്: ക്രിക്കറ്റ് പ്രാന്തന്മാര്‍ 24 x 7