ബോൾ ബോയിയെ അപകടത്തിൽ നിന്ന് രക്ഷിക്കാൻ സ്വയം പരിക്കേറ്റത് കാര്യമാക്കാതെ വെസ്റ്റ് ഇൻഡീസ് സൂപ്പർ താരം, കുട്ടികളെ രക്ഷിച്ച സൂപ്പർ താരത്തിന്റെ വീഡിയോ ഏറ്റെടുത്ത് ആരാധകർ; സംഭവം ഇങ്ങനെ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി20യിൽ ഫീൽഡിംഗ് ശ്രമത്തിനിടെ വെസ്റ്റ് ഇൻഡീസ് ക്യാപ്റ്റൻ റോവ്‌മാൻ പവൽ ഒരു 5 വയസ്സുകാരനെ വലിയ ഒരു അപകടത്തിൽ നിന്ന് രക്ഷിച്ചു വാർത്തകളിൽ താരമായി. ഇന്നലെ നടന്ന മത്സരത്തിൽ ആയിരുന്നു സംഭവം നടന്നത്.

രണ്ടാം ഇന്നിംഗ്‌സിൽ സൗത്താഫ്രിക്കയുടെ ബാറ്റിംഗിനിടെ പന്ത് ബൗണ്ടറിയിലേക്ക് കുതിച്ചു. തനിക്ക് കഴിയുന്ന ഏറ്റവും വലിയ വേഗതയിൽ പന്ത് തടയാൻ റോവ്‌മാൻ പവൽ ഓടി. ബൗണ്ടറി റോപ്പിൽ 5 വയസ്സുള്ള ഒരു ബോൾ ബോയ് നിൽപ്പുണ്ടായിരുന്നു. നേരെ കുട്ടിയുടെ അടുത്തേക്ക് നീങ്ങിയ പവൽ പന്ത് തടയാനുള്ള തന്റെ ശ്രമം അടുത്ത് നിന്ന പയ്യന്റെ ദേഹത്തേക്ക് താൻ കയറുന്നതിലേക്ക് എത്തുമെന്ന് മനസിലാക്കിയപ്പോൾ ദിശ മാറ്റി. അവിടെ ഇരിക്കുക ആയിരുന്ന മറ്റൊരു ബോള് ബോയ്‌ക്കും പരിക്ക് പറ്റരുതെന്നുള്ള വാശിയിൽ പരസ്യ ബോർഡുകൾക്ക് ഇടയിലേക്ക് ബാലൻസ് തെറ്റി മറിയുക ആയിരുന്നു റോവ്‌മാൻ പവൽ. കുട്ടികൾക്ക് പരിക്ക് ഏൽക്കരുതെന്ന വാശിയിൽ സ്വന്തം ശരീരത്തിന് പരിക്ക് ഏൽക്കുന്നത് പവൽ കാര്യമായി എടുത്തില്ല.

അതേസമയം വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ആതിഥേയരായ സൗത്താഫ്രിക്കയ്ക്ക് ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കി. 259 റൺസിൻ്റെ വമ്പൻ വിജയലക്ഷ്യം പിന്തുടർന്നാണ് സൗത്താഫ്രിക്ക വിജയം കുറിച്ചത്. മത്സരത്തിൽ വെസ്റ്റിൻഡീസ് ഉയർത്തിയ 259 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം 18.5 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ സൗത്താഫ്രിക്ക മറികടന്നു. ചാൾസിൻ്റെ സെഞ്ചുറിയ്ക്ക് ഡീകോക്കിലൂടെയാണ് സൗത്താഫ്രിക്ക മറുപടി നൽകിയത്. തകർപ്പൻ സെഞ്ചുറിക്ക് സമ്മാനമായി താരത്തിന് മാൻ ഓഫ് ദി മാച്ച് അവാർഡും ലഭിച്ചു.