ടോസ് ധോണിയെ തുണച്ചില്ല; കൊല്‍ക്കത്ത നിരയില്‍ സൂപ്പര്‍ താരം തിരിച്ചു വന്നില്ല

ഐപിഎല്‍ ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ടോസ്. ക്യാപ്റ്റന്‍ ഇയോണ്‍ മോര്‍ഗന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ ബാറ്റിംഗ് ക്ഷണിച്ചു.

ദുബായിയിലെ പിച്ചില്‍ രണ്ടാമത് ബാറ്റ് ചെയ്യുന്നത് അനായാസമാകുമെന്ന കണക്കുകൂട്ടലാണ് മോര്‍ഗനെ ബോള്‍ ചെയ്യാന്‍ പ്രേരിപ്പിച്ചത്. എം.എസ്. ധോണി ക്യാപ്റ്റന്റെ കുപ്പായത്തില്‍ 300 മത്സരങ്ങള്‍ തികച്ചെന്ന സവിശേഷതയും ഇന്നത്തെ ഫൈനലിനുണ്ട്.

Read more

ചെന്നൈ, കൊല്‍ക്കത്ത ടീമുകളില്‍ മാറ്റംവരുത്തിയില്ല. കൊല്‍ക്കത്ത നിരയില്‍ സൂപ്പര്‍ ഓള്‍ റൗണ്ടര്‍ ആന്ദ്രെ റസല്‍ ഇടംപിടിക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. സൂപ്പര്‍ കിംഗ്‌സ് നാലാം കിരീടത്തിലാണ് കണ്ണുവയ്ക്കുന്നത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ലക്ഷ്യം മൂന്നാം ഐപിഎല്‍ ട്രോഫിയാണ്.