അയാളെ ഓർക്കാൻ ആ പരമ്പര തന്നെ ധാരാളം, അന്നയാൾ കാണിച്ചതല്ലേ ശരിക്കും മാസ്

പ്രണവ് തെക്കേടത്ത്

അദ്ദേഹം വിദേശത്തെ പച്ച പുൽ പരവതാനിയിൽ നേടിയ സെഞ്ചുറികളേക്കാൾ ,കരിയറിൽ സ്വന്തമാക്കിയ നിർണായക റൻസുകളെക്കാൾ ,വരും കാലങ്ങളിൽ ഞാൻ അദ്ദേഹത്തെ ഓർക്കുക അഡ്‌ലൈഡിൽ ഓസീസ് കൂട്ടക്കുരുതിയിൽ തകർന്നു പോയ ഇന്ത്യൻ നിരയെ നായകനായും ബാറ്റ്‌സ്മാനായും അയാൾ കൈപിടിച്ചുയർത്തിയ ആ മെൽബൺ ടെസ്റ്റിലൂടെയാവും.

സ്ഥിര നായകനില്ലാതെ ഇറങ്ങുന്ന ആ ടീം വരും മത്സരങ്ങളിലും തകർന്നടിയുമെന്ന് മാധ്യമങ്ങളും ഓസീസ് ഇതിഹാസങ്ങളും ഉറച്ചു വിശ്വസിച്ചപ്പോൾ ടീമിന്റെ മൊറാൽ കാത്തു സൂക്ഷിച്ചുകൊണ്ട് ,അതുവരെ നടന്നു നീങ്ങിയ ആ മോശം ബാറ്റിംഗ് ഫോമിന് അറുതിവരുത്തി സ്വന്തമാക്കിയ ആ ശതകത്തിൽ രഹാനെയുടെ മനഃസാന്നിദ്യം കൊത്തിവെച്ചിരുന്നു.

ആദ്യം ദിനം തന്നെ മെൽബണിൽ ഓസീസിനെ ഓൾ ഔട്ട് ആക്കുമ്പോൾ അവിടെ നായകനായി അയാൾ ഉടനീളം പ്രദർശിപ്പിച്ച ആ എനർജിയും ബൗളിംഗ് മാറ്റങ്ങളും ഫീൽഡ് പ്ലേസ്‌മെൻസുമെല്ലാം അഡ്‌ലൈഡിലെ തോൽവി മനസ്സിൽ സൂക്ഷിക്കുന്നവന്റെ ശരീരഭാഷയിൽ അല്ലായിരുന്നു.

പുതിയൊരു ദിനത്തിൽ എല്ലാം മറന്നു കൊണ്ട് അയാൾ നയിച്ചപ്പോൾ പൂജാരയുടെയും പന്തിന്റെയും അശ്വിന്റെയും വിഹാരിയുടേയുമൊക്കെ മികവിൽ ഇന്ത്യ നേടിയെടുത്ത ആ ചരിത്രപരമായ സീരീസ് വിജയം ഓര്മിക്കപെടുക രഹാനെ എന്ന നായകന്റെ വിജയമായികൂടിയാവും, ജന്മദിനാശസകൾ രഹാനെ.

കടപ്പാട്: ക്രിക്കറ്റ് കാർണിവൽ