സമീപകാലത്തു പന്തിലും ഇപ്പോള്‍ ബെയര്‍സ്റ്റോയിലും ഒരേ തന്ത്രമാണ് കാണാന്‍ സാധിക്കുന്നത്

മുന്‍ നിര തകര്‍ന്നാല്‍ ആക്രമണമാണ് ഏറ്റവും വലിയ പ്രതിരോധനം എന്ന ബാറ്റിംഗ് ശൈലി ടെസ്റ്റ് ക്രിക്കറ്റില്‍ കൊണ്ടുവന്നത് ഓസ്‌ട്രേലിയയുടെ ആദം ഗില്‍ക്രിസ്റ്റ് ആയിരുന്നു. സമീപകാലത്തു റിഷഭ് പന്തിലും ഇപ്പോള്‍ ജോണി ബെയര്‍സ്റ്റോയിലും അതേ തന്ത്രമാണ് കാണാന്‍ സാധിക്കുന്നത്.

ആദ്യ സ്‌പെല്ലുകളില്‍ നല്ല സ്വിങ്ങും ലൈനും ലെങ്തും ഉപയോഗിക്കുന്ന ബൗളര്‍മാര്‍ക്കു നേരെ കൗണ്ടര്‍ അറ്റാക്ക് നടത്തി അവരുടെ ആത്മാവിശ്വാസം നഷ്ടപ്പെടുത്തുകയും സമ്മര്‍ദ്ദത്തിലാകുകയും ചെയ്യുന്നു. സ്പിന്നര്‍മാര്‍ക്ക് ഒരു ആനുകൂല്യവും നല്‍കാതെ കടന്നാക്രമിക്കുകയും ചെയ്യുന്ന ഇവരുടെ ശൈലി ടീമിന് പല വിജയങ്ങളിലും നിര്‍ണായകമാവുന്നു.

2021 ഓസീസ് പരമ്പരയും ഗാബയിലെ ചരിത്രവിജയവും ഇന്ത്യക്ക് സമ്മാനിച്ച് പന്ത് ഒരു മാച്ച് വിന്നര്‍ ആയി. ഇതിനോടകം നാല് ഓവര്‍സീസ് സെഞ്ച്വറിയും പന്ത് നേടി കഴിഞ്ഞു. ഇംഗ്ലണ്ടിന് വേണ്ടി ബെയര്‍സ്‌റ്റോ കഴിഞ്ഞ ടെസ്റ്റ് പരമ്പരയില്‍ ന്യൂസീലന്ഡിനെതിരെ നടത്തിയ തകര്‍പ്പന്‍ ആക്രമണ ശൈലിയാണ് പരമ്പര വിജയത്തിലേക്ക് നയിച്ചത്. ഇവര്‍ ടെസ്റ്റില്‍ ബാറ്റ് ചെയ്യുമ്പോള്‍ കാണികള്‍ക്ക് ഒരു ഏകദിന T20 ഫീല്‍ അനുഭവപ്പെടുയും ചെയ്യുന്നു.

പുജാരയും റൂട്ടുമൊക്കെ കളിക്കുന്ന ടെസ്റ്റ് ശൈലിയില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു അറ്റാക്കിങ് ഫിലോസഫി ബ്രെണ്ടന്‍ മക്കല്ലം ഇംഗ്ലണ്ടില്‍ ബെയര്‍സ്റ്റൗ & സ്റ്റോക്സിനെ വെച്ചു പയറ്റുന്നുണ്ട്. അതിനു ചുട്ട മറുപടി കോച്ച് രാഹുല്‍ ദ്രാവിഡ് പന്തിനേയും ജഡേജയെയും വച്ചു ഇനിയും നല്‍കും എന്ന് നമുക്ക് പ്രദീക്ഷിക്കാം.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍