കെ.കെ.ആര്‍ ബോളിംഗ് ഡിപ്പാര്‍ട്ട്മെന്റ്‌ന്റെ വിലപിടിച്ച നാല് ഓവറുകള്‍ ഇനിയും ഈ കൈകളില്‍ ഭദ്രമായിരിക്കും

ജെസ്റ്റിന്‍

ഈ സീസണില്‍ ടോപ്പ് വിക്കറ്റ് റ്റേക്കേഴ്സ് വരെ പല കളികളിലും അടി വാങ്ങുന്നുണ്ട്. കുട്ടിക്രിക്കറ്റില്‍ വിക്കറ്റ് എടുക്കുന്നത് മാത്രമല്ല എക്കണോമിക്കല്‍ ആയി സ്‌പെല്‍ എറിഞ്ഞു തീര്‍ക്കുന്നതും അത്രമേല്‍ നിര്‍ണായകമാണ്. അവിടെയാണ് സുനില്‍ നരേന്‍ വ്യത്യസ്തനാവുന്നത്.

11 കളികളിലായി 44 ഓവറുകള്‍. ഗുജറാത്തിനെതിരെ 4 ഓവറില്‍ 31 വഴങ്ങിയതാണ് നരൈന്റെ ഏറ്റവും മോശം പ്രകടനം എന്നു പറയുമ്പോഴാണ് ആ ബോളിങ് മികവ് മനസ്സിലാവുന്നത്. അതല്ലാതെ കൂടുതല്‍ റണ്‍സ് വഴങ്ങിയത് മുംബൈക്കെതിരെ 4 ഓവറില്‍ വഴങ്ങിയ 26 ആണ്. ബാക്കി 9 കളികളിലും മികച്ച രീതിയില്‍ സ്‌പെല്‍ എറിഞ്ഞു തീര്‍ക്കുന്നുണ്ട് ഈ 33കാരന്‍.

നിര്‍ണായകമായ വിക്കറ്റുകള്‍ വീഴ്ത്തുന്നതിലും നരൈന്റെ പങ്ക് ചെറുതല്ല. ഇതുവരെ ഈ സീസണില്‍ 8 വിക്കറ്റുകളും നേടിക്കഴിഞ്ഞു. ഡല്‍ഹിയും , രാജസ്ഥാനും 200 കടന്ന മത്സരങ്ങളില്‍പോലും 4 ഓവറില്‍ 21 എന്ന വിജയകരമായി ഫിഗറിലൂടെ തന്റെ റോള്‍ ഭംഗിയായി കൈകാര്യം ചെയ്യുന്നുണ്ട് നരേന്‍.

കെകെആര്‍ ബോളിങ് ഡിപ്പാര്‍ട്ട്മെന്റ്‌ന്റെ വിലപിടിച്ച 4 ഓവറുകള്‍ ഇനിയും ഈ കൈകളില്‍ ഭദ്രമായിരിക്കും….!

കടപ്പാട്: ക്രിക്കറ്റ് കാര്‍ണിവല്‍ 24 × 7