സംഖ്യകള്‍ കഥ പറഞ്ഞുകൊണ്ടേയിരിക്കും ; അടുത്ത തലമുറ നിങ്ങളെ കുറിച്ച് ഊറ്റം കൊള്ളുന്നതിലാണ് നിങ്ങളുടെ കരുത്ത്

സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, രാഹുല്‍ദ്രാവിഡ്, വിവിഎസ്് ലക്ഷ്മണ്‍, അനില്‍ കുംബ്‌ളേ, കപില്‍ദേവ്, സുനില്‍ ഗവാസ്‌ക്കര്‍. ഇന്ത്യയുടെ ഇതിഹാസ താരങ്ങളുടെ പട്ടികയിലേക്കാണ് വിരാട് കോഹ്ലിയും കടക്കാനൊരുങ്ങൂന്നത്. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ടെസ്റ്റില്‍ കളിക്കുന്നതോടെ വിരാട് കോഹ്ലിയും 100 ടെസ്റ്റ്് കളിച്ച താരമായി മാറും. ഈ സന്ദര്‍ഭ്ത്തില്‍ ഇന്ത്യയുടെ മുന്‍ നായകന്‍ വിരാട്‌കോഹ്ലിയെ അഭിനന്ദിച്ച് അനേകം മുന്‍ താരങ്ങളാണ് രംഗത്ത് വന്നിട്ടുള്ളത്.

ഇതൊനു അസാധാരണ നേട്ടമാണെന്നും വര്‍ഷങ്ങളോളം താങ്കളുടെ പ്രകടനം കണ്ടുകൊണ്ടിരിക്കുകയാണെന്നും സച്ചിന്‍ കുറിച്ചു. സംഖ്യകള്‍ അവരുടെ സ്വന്തം കഥകള്‍ പറഞ്ഞുകൊണ്ടിരിക്കും എന്നാല്‍ താങ്കളുടെ യഥാര്‍ത്ഥ കരുത്ത് ഇന്ത്യന്‍ ക്രിക്കറ്റില്‍ താങ്കളുെട മഹത്തായ സംഭാവനകളെക്കുറിച്ച് അടുത്ത തലമുറ ഊറ്റം കൊള്ളുന്നതിലാണെന്ന് ബിസിസിഐ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ കുറിച്ചു.

Read more

വിരാടിനെക്കുറിച്ച് ഇന്ത്യന്‍ സീനിയര്‍ ടീം ആദ്യമായി കേട്ടതിനെക്കുറിച്ചും സച്ചിന്‍ ഓര്‍ക്കുന്നുണ്ട്. 2008 ല്‍ ഓസ്‌ട്രേലിയയില്‍ വെച്ചായിരുന്നു വിരാട് കോഹ്ലിയെക്കുറിച്ച് കേട്ടത്. ഈ സമയത്ത് ഇന്ത്യന്‍ ടീം അണ്ടര്‍ 19 ലോകകപ്പില്‍ ഇന്തോനേഷ്യയില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഈ ടീമില്‍ ഏറ്റവും ശ്രദ്ധിക്കേണ്ട ടീമില്‍ ഏറ്റവും നന്നായി ബാറ്റ് ചെയ്യുന്ന താരമായി ചില സീനിയര്‍ ടീമംഗങ്ങള്‍ അന്നു തന്നെ കോഹ്ലിയുടെ കാര്യം ചര്‍ച്ച ചെയ്തിരുന്നതായി സച്ചിന്‍ പറയുന്നു.