ചെന്നൈയും ഇടംകൈ ബാറ്റ്സ്മാൻമാരും തമ്മിലുള്ള പ്രണയകഥ വേറെ ലെവലാണ്, കോൺവേ ആദ്യം മുതൽ ഉണ്ടായിരുന്നെങ്കിൽ

ചെന്നൈ സൂപ്പർ കിങ്‌സും ഇടംകൈ ഓപ്പണറുമാരും തമ്മിലുള്ള പ്രണയം അത് വേറെ ലെവൽ ആണെന്ന് പറയുകയാണ് ആകാശ് ചോപ്ര. ഇന്നലെ നടന്ന മത്സരത്തിൽ കോൺവെ നേടിയ നിർണായകമായ 49 പന്തിൽ 87 റൺസുകൾ കണ്ട ശേഷമായിരുന്നു മുൻ താരത്തിന്റെ പ്രതികരണം.

ജയം മാത്രം ലക്ഷ്യമിട്ടിറങ്ങിയ ചെന്നൈ സൂപ്പർ കിങ്സിനെ കൂറ്റൻ സ്കോറിലേക്ക് നയിച്ചത് താരത്തിന്റെ പ്രകടനമാണ്. ടൂർണമെന്റിൽ ഇതുവരെ വെറും 4 മത്സരങ്ങളിൽ നിന്നായി 231 റൺസെടുത്ത താരത്തിന്റെ പ്രകടനത്തിന് വലിയ പ്രതികരണങ്ങളാണ് ലഭിക്കുന്നത്. സൂപ്പർ കിങ്സിന്റെ ഭാവിയെന്ന ഇതിനാൽ തന്നെ വിശേഷണം കിടത്തി കഴിഞ്ഞിരിക്കുന്നു.

“ഡെവോൺ കോൺവേയെ തിരഞ്ഞെടുക്കാൻ ഞാൻ നിങ്ങളെ(ചെന്നൈയെ) നിർബന്ധിക്കുന്നു. കോൺവേക്ക് വലിയ ഇന്നിങ്‌സുകൾ കളിക്കാൻ പറ്റും , ​​അവൻ എന്തൊരു കളിക്കാരനാണ് . ചെന്നൈ സൂപ്പർ കിംഗ്‌സും ഇടംകൈയ്യൻ ഓപ്പണിംഗ് ബാറ്റേഴ്‌സും ഒരു വ്യത്യസ്ത പ്രണയകഥയാണ് – ആദ്യം അത് മാത്യു ഹെയ്‌ഡനായിരുന്നു, അതിനുശേഷം മൈക്കൽ ഹസിയും ഇപ്പോൾ ഡെവൺ കോൺവേയും.”

തുടക്കത്തിൽ ഒരു മത്സരം മാത്രമാണ് നിങ്ങൾ അവനെ കളിപ്പിച്ചത് . അതിനു ശേഷം നിങ്ങൾ അവനോട് താങ്ക്യു ടാറ്റാ എന്ന് പറഞ്ഞു, പിന്നെ അവൻ ദക്ഷിണാഫ്രിക്കയിൽ പോയി കല്യാണം കഴിഞ്ഞ് തിരിച്ച് വന്നു . ബാക്കിയുള്ള 3 മത്സരങ്ങളിലും അർദ്ധ സെഞ്ച്വറി നേടാൻ അവൻ സാധിച്ചിട്ടുണ്ട്”.

ആദ്യ മത്സരം മുതലേ താരത്തെ കളിപ്പിച്ചിരുന്നെങ്കിൽ ചെന്നൈയുടെ ഫലങ്ങളിൽ വ്യത്യാസം ഉണ്ടാകുമായിരുന്നു എന്നാണ് ആരാധകർ പറയുന്നത്.