2053- ലും ഇതിഹാസങ്ങൾ ബോളിംഗ് തുടരും, വൈറലായി ട്വീറ്റ്

ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റ് നേരത്തെ തീർത്തിട്ട് ഇംഗ്ലണ്ടിന് എങ്ങോ പോകാനുണ്ട് ഉണ്ടെന്ന് തോന്നുന്നു. ഇന്നലെ കിവീസുമായി തുടങ്ങിയ ഒന്നാം ടെസ്റ്റിന്റെ ഒന്നാം ദിനത്തിൽ അവർ കിവീസിനെ വെറും 132 റൺസിന് പുറത്താക്കിയിരുന്നു.

പുതിയ പരിശീലകൻ വന്നതുകൊണ്ടന്നെന്ന് തോന്നുന്നു ട്വന്റി 20 ശൈലിയിൽ ആയിരുന്നു ഇംഗ്ലണ്ട് മറുപടി, വളരെ വേഗം 50 റൺസ് കടന്ന അവർക്ക് പിന്നെ കണ്ണടച്ച് തുറക്കുന്നതിന് മുമ്പ് നഷ്ടമായത് 7 വിക്കറ്റുകൾ. ചുരുക്കി പറഞ്ഞാൽ വൻ ലീഡ് പ്രതീക്ഷിച്ച ടീം ലീഡ് വഴങ്ങുമോ എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

ജെയിംസ് ആൻഡേഴ്സൺ, ബ്രോഡ് തുടങ്ങിയവർ കൊടുങ്കാറ്റായി ആഞ്ഞടിച്ചപ്പോൾ കിവി താരങ്ങൾ ആദ്യ ഇന്നിങ്സിൽ വളരെ വേഗം കൂടാരം കയറി. തങ്ങൾക്ക് പോയ കാലം സംഭവിച്ച പിഴവുകൾ ഇംഗ്ലണ്ട് തിരുത്തുമെന്ന് പ്രതീക്ഷിച്ചപ്പോൾ ആയിരുന്നു കിവീസ് തിരിച്ചടി. സൗത്തീ, ബോൾട്ട്, ജാമിസൺ തുടങ്ങിയവർ അതെ നാണയത്തിൽ തിരിച്ചടി നൽകിയപ്പോൾ ഇംഗ്ലണ്ട് കളിയവസാനിക്കുമ്പോൾ കിവി ഇന്നിങ്സിന് 16 റൺസ് പിന്നിലാണ്.

കാര്യങ്ങൾ ഇങ്ങനെ ഒകെ ആണെങ്കിലും ഇംഗ്ലണ്ട് ഇതിഹാസങ്ങൾ ബ്രോഡ്- ആൻഡേഴ്സൺ സഖ്യമാണ് വാർത്തകളിൽ നിറയുന്നത്. കിവി ഇന്നിങ്സിൽ കനത്ത നാശത്തെ വിതച്ച ഇരുവരും വര്ഷങ്ങളായി ഇംഗ്ലീഷ് ബൗളിങ്ങിനെ നയിക്കുന്നു. 39 വയസുള്ള ബ്രോഡും 35 വയസുള്ള ആൻഡേർസണും ഇപ്പോഴും ലോകോത്തര താരങ്ങൾ ആയി നിലനിൽക്കുകയാണ്.

കാലം എത്ര കഴിഞ്ഞാലും തങ്ങളുടെ ബൗളിംഗ് അഴകൊന്നും പോകില്ലെന്ന് ഇരുവരും തെളിയിച്ചു. , കരീബിയൻ പ്രീമിയർ ലീഗ് (സി‌പി‌എൽ) ടീം ബാർബഡോസ് റോയൽ‌സ് ഇരുതാരങ്ങൾക്കും നേർന്ന് ആശംസ വൈറൽ ആയി., രണ്ട് ബൗളർമാരുടെയും പ്രായമാകുമ്പോൾ എങ്ങനെ ഇരിക്കും എന്ന രീതിയിൽ ഉള്ള ‘ചിത്രങ്ങൾ’ പോസ്‌റ്റ് ചെയ്തു – അവർ 1,200 ടെസ്റ്റ് വിക്കറ്റുകളുടെ സമീപത്ത് പങ്കിടുന്നു – 2053 ലും ഇരുവരും ബൗൾ ചെയ്യുന്നതാണ് പ്രമേയം.