IPL 2026: ക്ഷമ നശിച്ചോ....; ജഡേജ-കറൻ-സാംസൺ വ്യാപാര കരാർ ഇവിടെ വരെ, പുതിയ റിപ്പോർട്ട് ഇങ്ങനെ

രവീന്ദ്ര ജഡേജ-സാം കറൻ-സഞ്ജു സാംസൺ വ്യാപാരം ഇപ്പോഴും പൂർത്തിയായിട്ടില്ലെങ്കിലും ശരിയായ പാതയിലാണെന്ന് റിപ്പോർട്ട്. ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ഈ വ്യാപാരം ഔപചാരികമാക്കാൻ ഇനിയും 48 മണിക്കൂർ എടുക്കും. അതായത് കൈമാറ്റം ഔദ്യോഗികമാക്കുന്നതിനും അറിയുന്നതിനും നവംബർ 15 വരെ ആരാധകർ കാത്തിരിക്കണം.

ബോർഡ് ഓഫ് കൺട്രോൾ ഫോർ ഇന്ത്യ (ബി.സി.സി.ഐ) ഇതിൽ ഇടപെടേണ്ടതുണ്ടെന്നും തിങ്കളാഴ്ച (നവംബർ 10) വൈകുന്നേരം വരെ ഇരു ഫ്രാഞ്ചൈസികളും ഔദ്യോഗികമായി ഐ.പി.എല്ലിനെയോ ബി.സി.സി.ഐ.യെയോ ഈ വിഷയം അറിയിച്ചിട്ടില്ലെന്നും മനസ്സിലാക്കുന്നു. ഈ വിഷയം ഇതുവരെ ഇരു ഫ്രാഞ്ചൈസികളും തങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടില്ലെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥൻ ക്രിക്ക്ബസിനോട് പറഞ്ഞു. രണ്ട് ഫ്രാഞ്ചൈസികളിലൊന്നിൽ നിന്നുള്ള ഒരു ഉദ്യോഗസ്ഥനും ഇക്കാര്യം സ്ഥിരീകരിച്ചു.

“മൂന്ന് കളിക്കാരിൽ നിന്നും സമ്മതം നേടുകയും താൽപ്പര്യപ്രകടന പ്രക്രിയ ആരംഭിക്കുകയും ചെയ്തു. മൂവരും ഡോട്ട്ഡ് ലൈനിൽ ഒപ്പിട്ടിട്ടുണ്ട്, എന്നാൽ ഈ പ്രക്രിയ അവസാനിക്കാൻ കുറച്ച് സമയമെടുക്കും, “ഒരു ഫ്രാഞ്ചൈസി ഉദ്യോഗസ്ഥൻ പറഞ്ഞു. നിയമങ്ങൾ അനുസരിച്ച്, ‌ട്രേഡ് ചെയ്യുന്ന കളിക്കാരൻ ഒരു വിദേശ ക്രിക്കറ്റ് കളിക്കാരനാണെങ്കിൽ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) ആവശ്യമാണ്. ഈ സാഹചര്യത്തിൽ, മൂന്ന് കളിക്കാരിൽ ഒരാൾ സാം കറൻ ആയതിനാൽ, ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് (ഇസിബി) ഈ പ്രക്രിയയുടെ ഭാഗമാകേണ്ടതുണ്ട്.

Read more

വ്യാപാരം ആരംഭിക്കാൻ അതിന് തയ്യാറുള്ള ഒരു ടീം താൽപ്പര്യപ്രകടനം രേഖപ്പെടുത്തുകയും അത് ബി.സി.സി.ഐക്ക് സമർപ്പിക്കുകയും വേണം. അതേ തുടർന്നാണ് ബന്ധപ്പെട്ട ഫ്രാഞ്ചൈസികളുമായി ഇത് ചർച്ചയിൽ വരും. നടപടിക്രമം 48 മണിക്കൂർ എടുക്കും.